ഡൊണാൾഡ് ട്രംപ് | Photo : AFP
വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം യുഎസ് പ്രസിഡന്റ് ട്രംപ് ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തു. കോവിഡ്-19 നെതിരെ യുഎസ് വികസിപ്പിക്കുന്ന വാക്‌സിന്‍ പദ്ധതിയെ കുറിച്ചുള്ള വിശദീകരണത്തിനായാണ് ട്രംപ് മാധ്യമങ്ങളെ കാണുന്നതെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല.
നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ട്രംപ് കാര്യമായി അഭിമുഖീകരിച്ചില്ല. നവംബര്‍ 5-നാണ് ട്രംപ് അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. തിരഞ്ഞെടുപ്പില്‍ താന്‍ തന്നെ വിജയിക്കും എന്ന് അന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വോട്ടിങ്ങില്‍ വന്‍ ക്രമക്കേട് നടത്തിയാണ് ജോ ബൈഡന്‍ വിജയിച്ചതെന്ന് ട്രംപ് പിന്നീട് ആരോപിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് ഓൗദ്യോഗിക കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെയും കോവിഡ് മൂലം മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുമ്പോഴും ട്രംപ് മൗനം പാലിക്കുന്നതായാണ് കണ്ടത്.
ജനുവരി 20 ന് പ്രസിഡന്റ് പദവി ഏറ്റെടുക്കാനിരിക്കുന്ന ബൈഡന് ഔദ്യോഗിക ചുമതലകളെ കുറിച്ചുള്ള വിശദീകരണം നല്‍കണമെന്ന് സെനറ്റര്‍ ജെയിംസ് ലാക്ക് ഫോര്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് യാഥാര്‍ഥ്യത്തെ അംഗീകരിക്കണമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Trump to deliver Covid-19 vaccine update from White House
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..