യുഎസ് കമ്പനി ടിക് ടോക്ക് ഏറ്റെടുക്കുമ്പോള്‍ തുകയുടെ ഒരു ഭാഗം ട്രഷറിക്ക്‌ നല്‍കണമെന്ന് ട്രംപ്


Image|AP

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്ക് മൈക്രോസോഫ്റ്റിനോ മറ്റേതെങ്കിലും യുഎസ് കമ്പനിയ്‌ക്കോ കൈമാറുമ്പോള്‍ പ്രതിഫലത്തുകയുടെ ഒരു ഭാഗം യുഎസ് ട്രഷറിയിലേക്ക് നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇത്തരമൊരു നടപടിയ്ക്ക് യുഎസ് ഭരണകൂടത്തിന് അധികാരമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

മൈക്രോസോഫ്റ്റിനോ മറ്റേതെങ്കിലും അമേരിക്കന്‍ കമ്പനിയ്‌ക്കോ സെപ്റ്റംബര്‍ 15 നുള്ളില്‍ ടിക് ടോക്ക് വില്‍ക്കുന്നില്ലെങ്കില്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് മരവിപ്പിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായ തുക പ്രതിഫലമായി തങ്ങള്‍ക്ക് ലഭിക്കണമെന്നും കാരണം അമേരിക്കയില്ലെങ്കില്‍ ആപ്പിന് നിലനില്‍പ്പില്ലെന്നും ട്രംപ് പറഞ്ഞു. ഭൂവുടമയും പാട്ടക്കാരനും തമ്മിലുള്ള ബന്ധമാണ് ഇതിലുള്ളതെന്നും അതിനാല്‍ പ്രതിഫലം നല്‍കാന്‍ ടിക് ടോക്ക് കമ്പനിയായ ബൈറ്റ് ഡാന്‍സ് ബാധ്യസ്ഥമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

രാജ്യസുരക്ഷ മുന്‍നിര്‍ത്തി യുഎസില്‍ ടിക് ടോക്ക് നിരോധിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് വെള്ളിയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ടിക് ടോക്ക് വാങ്ങുന്നതിന് മൈക്രോസോഫ്റ്റിന് അനുമതി നല്‍കുന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ലെന്ന് ട്രംപിന്റെ മുതിര്‍ന്ന സാമ്പത്തികോദ്യോസ്ഥന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ വില്‍പന സംബന്ധിച്ച് മൈക്രോസോഫ്റ്റുമായി ചര്‍ച്ച നടത്താന്‍ ബൈറ്റ് ഡാന്‍സിന് ട്രംപ് ചൊവ്വാഴ്ച അനുമതി നല്‍കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സിഇഒയുമായി നടത്തിയ ചര്‍ച്ചയും ചില ഉപദേഷ്ടാക്കളുടെ സമ്മര്‍ദവും ട്രംപിനെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതായാണ് സൂചന.

ടിക് ടോക്കിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റും പ്രസ്താവന പുറത്തു വിട്ടിരുന്നു. നികുതി, തൊഴിലവസരങ്ങള്‍ തുടങ്ങി നിരവധി നേട്ടങ്ങള്‍ ഇതിലൂടെ രാജ്യത്തിനും ട്രഷറിയ്ക്കുമുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് പരോക്ഷമായി സൂചന നല്‍കിയിരുന്നു. മൈക്രോസോഫ്റ്റും സെപ്റ്റംബര്‍ 15 മുമ്പ് തീരുമാനത്തിലെത്തണമെന്ന് ബൈറ്റ് ഡാന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ വിധത്തിലുമുള്ള സുരക്ഷാ അവലോകനത്തിന് ശേഷം മാത്രമായിരിക്കും ടിക് ടോക്ക് ഏറ്റെടുക്കുന്നതെന്ന് മൈക്രോസോഫ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented