ഡൊണാൾഡ് ട്രംപ് | photo: AP
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോവിഡ് മുക്തനായെന്ന് വൈറ്റ് ഹൗസ്. തുടർച്ചയായ റാപിഡ് ടെസ്റ്റിലെ ഫലം നെഗറ്റീവാണെന്ന് തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസ് ഡോക്ടർ അറിയിച്ചത്. ട്രംപിന് കോവിഡ് സ്ഥിരീകരിച്ച് പത്താം ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായെന്ന് ഡോക്ടർമാർ പ്രഖ്യാപിക്കുന്നത്.
റാപിഡ് ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് ട്രംപ് കോവിഡ് മുക്തനായതായി കണ്ടെത്തിയതെന്ന് വൈറ്റ് ഹൗസിലെ അദ്ദേഹത്തിന്റെ ഡോക്ടർ സീൻ കോൺലെ പ്രസ്താവനയിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് റാലിക്കായി ട്രംപ് ഫ്ളോറിഡയിലേക്ക് യാത്ര തിരിച്ച വേളയിലാണ് അദ്ദേഹം കോവിഡ് മുക്തനായെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവന പുറത്തുവന്നത്.
അതേസമയം എന്നാണ് ട്രംപിന് റാപിഡ് ടെസ്റ്റുകൾ നടത്തിയതെന്ന് വൈറ്റ് ഹൗസ് ഡോക്ടർ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ട്രംപിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകർന്നിട്ടില്ലെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച മെഡിക്കൽ സംഘത്തിന്റെ നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights:Trump Has Tested Negative For Coronavirus: White House Doctor Sean Conley
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..