
-
ദുബായ്: ഇറാന്റെ ഓരോ തെരുവുകളും കരയുകയായിരുന്നു. മേജര്‍ ജനറല്‍ ഖാസിം സുലേമാനിയെ ഓര്‍ത്ത് കണ്ണീര് പൊഴിച്ചത് സ്വന്തം മക്കള്‍ മാത്രമല്ല ഇറാനിലെ ഓരോ പൗരന്മാരും അതില്‍ ഉള്‍പ്പെടും. പ്രധാനമന്ത്രി മുതല്‍ സൈനിക മേധാവികള്‍ വരെ സുലൈമാനിയുടെ സംസ്കാര ചടങ്ങില്‍ വിതുമ്പി. സംസ്കാര ചടങ്ങിനിടെ മകള്‍ സൈനബ് സുലൈമാനി പറഞ്ഞ വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
"ഭ്രാന്തന് ട്രംപ്, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്", ഇറാന് ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സൈനബ് പറഞ്ഞു. തന്റെ പിതാവ് കൊല്ലപ്പെട്ട ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി എന്നും കറുത്ത ദിനമായിരിക്കുമെന്നും സൈനബ് മുന്നറിയിപ്പു നല്കി.
ലക്ഷക്കണക്കിന് പേരാണ് മേജര്‍ ജനറലിന്റെ സംസ്കാര ശ്രുശ്രൂഷയില്‍ പങ്കെടുക്കാന്‍ ഇറാന്റെ തെരുവുകളിലേക്ക് ഇറങ്ങിയത്. അമേരിക്കയ്ക്കെതിരെ മുദ്രാവാക്യം മുഴക്കികൊണ്ടാണ് ജനങ്ങള്‍ സുലൈമാനിയുടെ വിലാപ യാത്രയില്‍ പങ്കെടുത്തത്.
തിങ്കളാഴ്ച അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് മേജര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
Content Highlight: Trump, don't think everything is over: Soleimani's daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..