ഡൊണാൾഡ് ട്രംപ് | Photo: AP
വാഷിങ്ടണ്‍: സ്വയം മാപ്പുനല്‍കാനുളള പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കാനുളള നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച് നിയമവിദഗ്ധരോടും വൈറ്റ് ഹൗസ് കൗണ്‍സെല്‍ പാറ്റ് സിപൊളോണിനോടും സഹായികളോടും ചര്‍ച്ച നടത്തിയതായാണ് വിവരം.
സ്വയംമാപ്പുനല്‍കുന്ന പ്രസിഡന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ട്രംപ് അന്വേഷിച്ചറിഞ്ഞതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കാപിറ്റോള്‍ കലാപത്തിന് ശേഷമാണോ അതോ ജോര്‍ജിയ സെക്രട്ടറി സ്‌റ്റേറ്റ് ബ്രാഡ് റാഫെന്‍സ്‌പെര്‍ജറുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണോ ഇതുസംബന്ധിച്ച കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല.
അധികാംം ഒഴിഞ്ഞ ശേഷം വന്നേക്കാവുന്ന നിയമനടപടികളെ നേരിടുന്നതിന് വേണ്ടിയാണ് സ്വയം മാപ്പുനല്‍കുന്ന പ്രസിഡന്റിന്റെ അവകാശത്തെ വിനിയോഗിക്കാന്‍ ട്രംപ് മുതിരുന്നത്.
എന്നാല്‍ നിലവില്‍ വൈറ്റ് ഹൗസില്‍ ഇതുസംബന്ധിച്ച നടപടികളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്നാല്‍ അതിനര്‍ഥം ഭാവിയില്‍ അത് സംഭവിച്ചുകൂടായെന്നല്ലെന്നും വൈറ്റ്ഹൗസ് അധികൃതര്‍ പറയുന്നു.
2017 മുതല്‍ സ്വയം മാപ്പുനല്‍കുന്നതിനുളള അധികാരത്തെ കുറിച്ച് ട്രംപ് അടുത്തവൃത്തങ്ങളോട് സംസാരിച്ചിരുന്നു. 2018-ല്‍ സ്വയംമാപ്പുനല്‍കുന്നതിനുളള അധികാരം ഉപയോഗിക്കാന്‍ തനിക്ക് കഴിയുമെന്ന് ട്രംപ് ട്വീറ്റും ചെയ്തിരുന്നു. 'നിരവധി നിയമപണ്ഡിതന്മാര്‍ പറഞ്ഞതുപോലെ എനിക്ക് സ്വയം മാപ്പുനല്‍കുന്നതിനുളള അവകാശമുണ്ട്. എന്നാല്‍ ഒരു തെറ്റും ചെയ്യാത്തതുകൊണ്ട് ഞാന്‍ എന്തിനത് ഉപയോഗിക്കണം.'എന്നായിരുന്നു 2018-ല്‍ ട്രംപ് പറഞ്ഞത്.
പ്രസിഡന്റിന് സ്വയംമാപ്പുനല്‍കാനുള്ള അവകാശം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് നിയമവിദഗ്ധര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായമാണ് ഉളളത്. ഒരുവിഭാഗം ഇതിനെ പിന്തുണയ്ക്കുമ്പോള്‍ മറ്റുചിലര്‍ ഇതിന്റെ ഭരണഘടനാസാധുതയില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
കുറ്റവാളികള്‍ക്ക് മാപ്പുനല്‍കാനുളള പ്രസിഡന്റിന്റെ അധികാരത്തെ തനിക്ക് വേണ്ടപ്പെട്ടവര്‍ക്കായി യഥേഷ്ടം വിനിയോഗിച്ച പ്രസിഡന്റാണ് ട്രംപ്. പലപ്പോഴും അവരുടെ അപേക്ഷകള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിയമനടപടികളെ പോലും മറികടന്നായിരുന്നു ട്രംപ് തീരുമാനമെടുത്തിരുന്നത്.
Content Highlights:Trump discusses lawyers about self pardon power
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..