ആരോപണങ്ങളുന്നയിച്ച് മതിയാകാതെ ട്രംപ്, വോട്ടുകള്‍ നീക്കം ചെയ്‌തെന്ന് പുതിയ ആരോപണം


1 min read
Read later
Print
Share

ഡൊണാൾഡ് ട്രംപ് |Photo:AP

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഒരു തിരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്‌തെന്നാണ് ട്രംപിന്റെ പുതിയ ആരോപണം.

വ്യാപകമായി ഉപയോഗിക്കുന്ന യുഎസിലെ സാങ്കേതിക കമ്പനിയായ ഡൊമിനിയന്‍ വോട്ടിങ് സംവിധാനത്തിനെതിരെയാണ് ട്രംപും, അനുകൂലികളും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഒരു ട്രംപ് അനുകൂല ബ്ലോഗില്‍ വന്ന പ്രതികരണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയുളള ഒരു റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് ട്രംപ് വോട്ടെണ്ണലില്‍ തിരിമറി നടന്നതായി ആരോപിക്കുന്നത്.

'റിപ്പോര്‍ട്ട്: ദേശവ്യാപകമായി ഡൊമിനിയന്‍ ട്രംപിന്റെ 2.7 ദശലക്ഷം വോട്ടുകള്‍ നീക്കം ചെയ്തു. പെന്‍സില്‍വേനിയയിലെ 2,21,000 വോട്ടുകള്‍ ബൈഡന്റെതാക്കി മാറ്റിയെന്ന് ഡേറ്റാ അവലോകനം കണ്ടെത്തി. 9,41,000 ട്രംപ് വോട്ടുകള്‍ നീക്കം ചെയ്തു. ഡൊമിനിയന്‍ വോട്ടിങ് സംവിധാനം ട്രംപിന്റെ 4,35,000 വോട്ടുകള്‍ ബൈഡന് മറിച്ചുനല്‍കി.' ട്രംപ് ട്വീറ്റ് ചെയ്തു.

എന്നാല്‍ 2020 അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നതിന് യാതൊരു തെളിവുകളും ഇല്ലെന്നും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളാണ് ട്രംപും അനുയായികളും ഉന്നയിക്കുന്നതെന്നും പറയുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ വളരെ നല്ല രീതിയില്‍ നടന്നതായി ഇരുപാര്‍ട്ടികളില്‍ നിന്നുമുളള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചിരുന്നു. അന്താരാഷ്ട്ര നിരീക്ഷകരും ഗൗരവമേറിയ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights:Trump attacks US Election system

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
spy whale, hvaldimir

1 min

കഴുത്തില്‍ കോളര്‍ ബെല്‍റ്റ്‌; കണ്ടെത്തിയത്‌ 'ചാരത്തിമിംഗിലമെന്ന്' സംശയം, പിന്നില്‍ റഷ്യ?  

May 30, 2023


Plane Hit By 3 Lightning Bolts At Once

വിമാനത്തിന് നേരെ 'മിന്നലാക്രമണം'; അപകടമില്ലാതെ വിമാനത്തിന്റെ ലാന്‍ഡിങ്‌

Jun 11, 2020


flight

1 min

ലണ്ടനില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീല്‍ബേയില്‍ മൃതദേഹം

Dec 24, 2022

Most Commented