ഹെല്‍സിങ്കി (ഫിന്‍ലാന്‍ഡ്): റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി നടത്തിയ കൂടിക്കാഴ്ച 'നല്ല തുടക്കം' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിനുമായി നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പുതിനും വ്യക്തമാക്കി. അമേരിക്കയുടെ ആഭ്യന്തര വിഷയങ്ങളില്‍ റഷ്യ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകരാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പുതിനും അഭിപ്രായപ്പെട്ടിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വളരെയേറെ വഷളായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. ഉച്ചകോടിയെ പുതിയ അവസരമായാണ് കാണുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. പ്രസിഡന്റ് പദവിയില്‍ രണ്ടു വര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തില്‍ റഷ്യയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞിരുന്നു.