ടെക്‌സാസ്: ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഹൗഡി മോദി പരിപാടിയെ ആശങ്കയിലാക്കി കനത്തമഴയും കാറ്റും. പ്രകൃതിക്ഷോഭത്തില്‍ രണ്ട് പേര്‍ മരിച്ചതോടെ ടെക്‌സാസില്‍ വിവിധ സ്ഥലങ്ങളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെക്‌സാസിലെ 13 കൗണ്ടികളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
ന്യനമര്‍ദ്ദത്തെത്തുടര്‍ന്നുണ്ടായ അതിശക്തമായ മഴ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. നിരവധി സ്ഥലങ്ങള്‍ പ്രളയത്തിന്റെ പിടിയിലായിക്കഴിഞ്ഞു. വൈദ്യുത വിതരണം നിലച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഹൗഡി മോദി പരിപാടിക്കായുള്ള വേദിയുടെ നിര്‍മാണവും മറ്റ് അനുബന്ധ സംവിധാനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരിപാടി വലിയ വിജയമായി തീരുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. 50,000 ഇന്ത്യന്‍ വംശജരെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ട്രംപിന് പുറമെ ഗവര്‍ണര്‍മാര്‍, യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍, മേയര്‍മാര്‍ തുടങ്ങി ഉന്നത അമേരിക്കന്‍ അധികൃതരും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. 1,500 സന്നദ്ധ പ്രവര്‍ത്തകരാണ് ഹൗഡി മോദി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
Content Highlights: Tropical Depression hit Texas Ahead of the mega event "Howdy, Modi"