ക്വീൻസ് ലാൻഡിലെ ടേക്ക് എവേ ആൻഡ് ചാപ്പൽ പെസ്റ്റ് കൺട്രോൾ എന്ന സ്ഥാപനം ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം
തവള പാമ്പിനിരയാവുന്നത് സര്‍വസാധാരണ സംഗതിയാണ്. എന്നാല്‍ തവള പാമ്പിനെ വിഴുങ്ങുന്ന അസാധാരണ സംഭവമാണ് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ നടന്നത്. അതും കൊടും വിഷമുള്ള പാമ്പിനെ. വിഷപ്പാമ്പിനെ വിഴുങ്ങിയിട്ടും തവള അത്ഭുതകരമായി രക്ഷപ്പെട്ടു. തവള പാമ്പിനെ വിഴുങ്ങുന്നതിന്റെ ചിത്രങ്ങള്‍ ക്വീന്‍സ് ലാന്‍ഡിലെ ടേക്ക് എവേ ആന്‍ഡ് ചാപ്പല്‍ പെസ്റ്റ് കണ്ട്രോള് എന്ന സ്ഥാപനം ഫെയ്സ് ബുക്കില്‍ പങ്ക് വെച്ചു.
സ്ഥാപനത്തിന്റെ ഉടമ ജെയ്മി ചാപല്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന്റെ പിന്‍വശത്തുള്ള പാമ്പിനെ പിടികൂടുണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീയുടെ ഫോണ്‍വിളിയെത്തിയത്. ചാപല്‍ അവരുടെ വീട്ടിലെത്തിച്ചേരുന്നത് മുമ്പ് തന്നെ പാമ്പിന്റെ മുക്കാല്‍ഭാഗത്തോളം തവള അകത്താക്കിയിരുന്നു. പാമ്പിന്റെ തല മാത്രം തവളയുടെ വായിലവശേഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ചാപല്‍ ഫെയ്സ് ബുക്കില്‍ പങ്കു വെച്ചത്.
പാമ്പിനെ ഉള്ളിലാക്കുന്നതിനിടെ പലതവണ തവളയ്ക്ക് അതിന്റെ കടിയേറ്റിരുന്നു. പാമ്പിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പാമ്പിന്റെ കടിയേറ്റെങ്കിലും തവള രക്ഷപ്പെടുമെന്നാണ് കരുതുന്നതെന്നുമുള്ള കുറിപ്പോടെയാണ് ചാപല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേര് ലൈക്കുകളും കമന്റുകളും ഷെയറുകളുമായി പോസ്റ്റിനോട് പ്രതികരിച്ചു.
തവളയ്ക്ക് ഗുരുതരഅപകടമൊന്നും സംഭവിച്ചില്ലെങ്കിലും തവളയുടെ ത്വക്കിന് നിറം മാറ്റം സംഭവിച്ചു. അതിന്റെ ചിത്രങ്ങളും കമന്റായി ചാപല്‍ പോസ്റ്റ് ചെയ്തിരുന്നു. ചാപല്‍ തവളയെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. തവളയെ നിരീക്ഷിച്ച് വരികയാണെന്നും വെള്ളിയാഴ്ച അതിനെ പുറത്ത് വിടാമെന്നാണ് കരുതുന്നതെന്നും ചാപല്‍ കുറിച്ചിട്ടുണ്ട്. തവളയുടെ ശരീരത്തില്‍ പാമ്പിന്റെ കടിയേറ്റ പാടുകള്‍ കാണാം.

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനത്തില്‍ പെടുന്ന കോസ്റ്റല്‍ തയ്പാന് എന്ന പാമ്പിനെയാണ് പച്ചത്തവള വിഴുങ്ങിയത്. ഒരു കടിയില്‍ തന്നെ വലിയൊരളവ് വിഷം ശരീരത്തിലേക്ക് കടത്തി വിടുന്ന തരം പാമ്പാണിത്. വിഷം രക്തത്തില്‍ കലര്‍ന്നു കഴിഞ്ഞാല്‍ രക്തം കട്ട പിടിക്കുന്നത് നിലയ്ക്കും. ഇത് നിലയ്ക്കാത്ത രക്തപ്രവാഹത്തിന് കാരണമാകും. തലവേദന, തലകറക്കം, പക്ഷവാതം, ആന്തരിക രക്തസ്രാവം, വൃക്കസതംഭനം എന്നിവയ്ക്ക് കാരണമാകും. വിഷത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് തയ്പാന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..