ടെന്നിസി: അമേരിക്കയിലെ ടെന്നിസിയില്‍ വീശിയടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ 25 മരണം. ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റില്‍ 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണിട്ടുണ്ട്. 

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതിനാല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ പൂര്‍ണമായും ഇരുട്ടിലാണ്. വില്‍സണ്‍ ,നാഷ് വില്ല എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  

അപായ സൂചനകള്‍ നല്‍കി സൈറനുകള്‍ മുഴങ്ങിയെങ്കിലും ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനുമുന്നേ ചുഴലിക്കാറ്റ് വീശിയടിക്കുകയായിരുന്നു.  വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിലാരംഭിച്ചിട്ടുണ്ട്. 

ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Tornadoes hits Tennessee: 25 people killed