
വാഷിങ്ടണ്‍: അല്‍ഖ്വയ്ദയുടെ സ്ഥാപകരില്‍ ഒരാളും നേതൃനിരയിലെ രണ്ടാമനുമായ അബ്ദുള്ള അഹമ്മദ് അബ്ദുള്ള ഇറാനില്‍ കൊല്ലപ്പെട്ടു. യു.എസ് പിന്തുണയോടെ ഇസ്രയേലി ഓപ്പറേഷനില്‍ നടത്തിയ രഹസ്യ നീക്കത്തിലാണ് അബു മുഹമ്മദ് അല്‍ മസ്രി എന്നും അറിയപ്പെടുന്ന അബ്ദുള്ള അഹമ്മദിനെ വധിച്ചത്. 1998 ല്‍ ആഫ്രിക്കയില്‍ രണ്ട് യു.എസ് എംബസികളില്‍ സ്‌ഫോടനം നടത്തിയതിലടക്കം ഇയാള്‍ മുഖ്യസൂത്രധാരനായിരുന്നു.
ടെഹ്‌റാനിലെ തെരുവില്‍ വച്ച് മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേരാണ് ഇയാളെ വധിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ആഗസ്റ്റ് ഏഴിന് നടന്ന സംഭവം ഇതുവരെ പുറംലോകം അറിഞ്ഞിരുന്നില്ല. മസ്രി വധിക്കപ്പെട്ട റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ യു.എസ് വൃത്തങ്ങള്‍ തയ്യാറായില്ല. അയ്മാന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയായി ഇയാള്‍ അല്‍ഖ്വയ്ദ തലപ്പത്തേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്നു.
ഈപജിപ്തില്‍ ജനിച്ച അബ്ദുള്ള അഹമ്മദ് അബ്ദുള്ള, അബു മുഹമ്മദ് അല്‍ മസ്രി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇറാനില്‍ കഴിയുന്ന ഇയാളെ കണ്ടെത്താനുള്ള രഹസ്യനീക്കങ്ങളിലായിരുന്നു വര്‍ഷങ്ങളായി യുഎസ്. അതേസമയം അല്‍ഖ്വയ്ദ ഇതുവരെ മസ്രിയുടെ മരണം സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്‍ വൃത്തങ്ങളും ഇതുവരെയും വാര്‍ത്ത പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ആരും ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവരുകയും ചെയ്തില്ല. മസ്രിയുടെ മകളും ഇസ്രയേലി ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. അല്‍ഖ്വയ്ദ മേധാവിയായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെയാണ് മസ്രിയുടെ മകള്‍ വിവാഹം കഴിച്ചിരുന്നത്.
2003 മുതല്‍ ഇറാന്റെ കസ്റ്റഡിയിലായിരുന്നു മസ്രി. എന്നാല്‍ 2015 മുതല്‍ ടെഹ്‌റാനില്‍ സ്വൈര്യവിഹാരം നടത്തുകയായിരുന്നു മസ്രി.
Content Highlights; Al Qaeda has not announced his death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..