ഒമ്പത് വര്‍ഷം രഹസ്യമാക്കിവെച്ചു; ഒടുവില്‍ മുല്ല ഒമറിന്റെ ഖബറിടം എവിടെയെന്ന് വെളിപ്പെടുത്തി താലിബാന്‍


താലിബാൻ സ്ഥാപകൻ മുല്ലാ ഒമർ, സാബുൾ പ്രവിശ്യയിലെ ഒമറിന്റെ ശവകുടീരം | Photo: AFP

കാബൂള്‍: മരിച്ച്‌ ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം മുല്ലാ ഒമറിന്റെ ഖബറിടം എവിടെയെന്ന്‌ വെളിപ്പെടുത്തി താലിബാന്‍. സംഘടനയുടെ സ്ഥാപകനായ മുല്ലാ ഒമറിന്റെ മരണവാര്‍ത്തയും അടക്കം ചെയ്ത സ്ഥലവും വര്‍ഷങ്ങളോളം താലിബാന്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

2001 ലെ യു.എസ് അധിനിവേശത്തില്‍ താലിബാന് അധികാരം നഷ്ടപ്പെട്ട ശേഷം ഒമറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഒടുവില്‍ മരണം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞ്‌ 2015 ലാണ് 55ാം വയസ്സില്‍ ഒമര്‍ മരിച്ചു എന്ന വസ്തുത താലിബാന്‍ വെളിപ്പെടുത്തുന്നത്.



സാബുള്‍ പ്രവിശ്യയിലെ ഒമാര്‍സോയിലാണ് ഒമറിന്റെ ഖബറിടമെന്ന്‌ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു വെളിപ്പെടുത്തി. ഞായറാഴ്ച ഖബറിടത്തില്‍
നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തതായും സബീഹുള്ള അറിയിച്ചു.

യു.എസ് അധിനിവേശകാലത്തായതിനാല്‍ ഖബറിടം തകര്‍ക്കപ്പെടുമോ എന്ന സംശയത്തെ തുടര്‍ന്നാണ് സ്ഥലം രഹസ്യമാക്കി വെച്ചത്. ഒമറിന്റെ കുടുംബാംഗങ്ങള്‍ക്കു മാത്രമേ സ്ഥലം അറിയാമായിരുന്നുള്ളൂ. ഇനി ഖബറിടത്തിലേക്ക്‌ സന്ദര്‍ശകരെ അനുവദിക്കുമെന്നും താലിബാന്‍ വക്താക്കള്‍ പറഞ്ഞു.

20 വര്‍ഷത്തെ അധിനിവേശം യു.എസ് അവസാനിപ്പിച്ചതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ വീണ്ടും അധികാരം കൈക്കലാക്കിയിരുന്നു. 1993ലാണ് മുല്ലാ ഒമര്‍ താലിബാന്‍ സ്ഥാപിച്ചത്.

Content Highlights: taliban. taliban founder, mullah omar, death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented