കാപ്റ്റൻ ടോം മൂർ | ഫോട്ടോ : AP
ലണ്ടണ്‍: യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ച് കോവിഡ് കാലത്ത് ലോക ശ്രദ്ധ നേടിയ ടോം മൂര്‍ അന്തരിച്ചു. 100 തികഞ്ഞ മൂറിന് പ്രായത്തിന്റേതായ അവശതകളുണ്ടായിരുന്നു. കഴിഞ്ഞ മാസം കോവിഡ് ബാധിതനായ ഇദ്ദേഹത്തിന് ന്യുമോണിയ കലശലാവുകയായിരുന്നു. തുടർന്നാണ് അന്ത്യം.
രണ്ടാം ലോകയുദ്ധ വീരനായ ക്യാപ്റ്റന്‍ ടോം മൂര്‍ 99ാം വയസ്സില്‍ വാര്‍ധകസഹജമായ അവശതകള്‍ നിലനില്‍ക്കെയാണ് വലിയൊരു തുക യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനായി സമാഹരിച്ചത്.
യു.കെയിലെ പൊതുജന ആരോഗ്യ സംരക്ഷണത്തില്‍ വലിയ പങ്കാണ് എന്‍.എച്ച്.എസിനുള്ളത്. കൊറോണ വ്യാപനത്തിന്റെ സമയത്ത് വലിയ പ്രതിസന്ധി നേരിട്ട ഈ പ്രസ്ഥാനത്തെ സഹായിക്കാനാണ് ടോം മൂര്‍ വീടിന് പുറത്തിറങ്ങാന്‍ തീരുമാനിച്ചത്.

തന്റെ വീടിന് മുന്നിലുള്ള പൂന്തോട്ടത്തില്‍ 100 തവണ ചുറ്റി നടക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. വീടിനുള്ളില്‍ ചടഞ്ഞുകൂടി പുസ്തകവും വായിച്ചിരിക്കുന്നതിനേക്കാള്‍ നടത്തം മാറ്റം കൊണ്ടുവന്നേക്കുമെന്നാണ് ടോം കരുതിയത്. അതിലൂടെ കുറച്ച് പണം എന്‍.എച്ച്.എസിന് വേണ്ടി സമാഹരിച്ച് നല്‍കാമെന്നും കരുതി. ഇതിനായി അദ്ദേഹം മകളുടെ സഹായത്തോടെ ഒരു അക്കൗണ്ടും ആരംഭിച്ചു. കൂടിപ്പോയാല്‍ ആയിരം യൂറോ ലഭിക്കുമെന്ന് പ്രതീക്ഷിച്ച അദ്ദേഹത്തെയും ലോകത്തെയും ഞെട്ടിച്ച് ടോമിന്റെ അക്കൗണ്ടിലെത്തിയത് 32.8 കോടി യൂറോയാണ്.
ലക്ഷക്കണക്കിന് ആളുകളാണ് ടോം മൂറെയുടെ നൂറാം വയസിലെ നടത്തത്തില്‍ സംഭാവന നല്‍കി എന്‍.എച്ച്.എസിനെ സഹായിക്കാനായി മുന്നോട്ടുവന്നത്. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു.
ടോം മൂറെയ്ക്ക് ഇന്ത്യയുമായി ചെറിയൊരു ബന്ധമുണ്ട്. കോളനിവാഴ്ചക്കാലത്ത് ഇദ്ദേഹം ഇന്ത്യയിലേക്ക് അയക്കപ്പെട്ടു. 1942-43 വര്‍ഷത്തില്‍ ജാപ്പനീസ് സൈന്യത്തിനെതിരേ ഇദ്ദേഹം ആരക്കന്‍ മേഖലയില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.
50-ാം വയസിലാണ് ടോം മുറെ വിവാഹം കഴിക്കുന്നത്. ഇതില്‍ രണ്ട് മക്കളുമുണ്ട്. 2006-ല്‍ ഇദ്ദേഹത്തിന്റെ ഭാര്യ മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കാന്‍സര്‍ ബാധിച്ചു. അതിനെയും അതിജീവിച്ച് ജീവിതത്തില്‍ ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ലോകത്തിന് തന്നെ മാതൃകയായ സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടത്. എന്നാല്‍ ജനുവരി 22ന് കോവിഡ് ബാദിതനായ അദ്ദേഹം ന്യൂമോണിയ മൂര്‍ച്ഛിച്ചാണഅ മരിക്കുന്നത്. മറ്റ് മരുന്നുകള്‍ കഴിക്കുന്നതിനാല്‍ അദ്ദേഹത്തിന് വാക്‌സിനെടുക്കാനായിരുന്നില്ല.
content highlights: Tom Moore, the UK war veteran and fundraiser dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..