ണ്ട്  കുഞ്ഞ് സഹോദരന്‍മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പിച്ചവെച്ചു നടക്കുന്ന ചേട്ടന്‍ കുഞ്ഞ് അനുജനെ തൊട്ടിലില്‍ നിന്ന് എങ്ങനെ പുറത്തു ചാടണമെന്ന് പഠിപ്പിക്കുന്നതാണ് വീഡിയോ. ജൂണ്‍ ആറിന് പോസ്റ്റ് ചെയ്ത കുട്ടികളുടെ ഈ കുസൃതി ഇതിനോടകം  നാലു കോടി ആളുകളാണ് കണ്ടത്.  

സിസിടിവി ക്യാമറ പകര്‍ത്തിയ കുട്ടികളുടെ ഈ കുസൃതി ഡെയ്‌ലി ബംബ്‌സ് ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 
ചെറിയ കസേര എടുത്ത് ചേട്ടന്‍ തൊട്ടിലില്‍ ഇട്ടുകൊടുക്കുന്നു. അതിന് ശേഷം ഏന്തിവലിഞ്ഞ് തൊട്ടിലില്‍ കയറുന്നു. കസേര നേരെ വെച്ച് അതില്‍ ചവിട്ടി തൊട്ടിലില്‍ നിന്ന് ഇറങ്ങുന്നതെങ്ങനെയെന്ന് അനിയനെ കാണിച്ച് കൊടുക്കുന്നു. ഇത് കണ്ട് അനിയനും കസേരയില്‍ കയറി നില്‍ക്കുന്നു. പക്ഷേ ചേട്ടന്‍ ചെയ്തപോലെ തൊട്ടിലിന്റെ വേലി ചാടാന്‍ അനിയന് ചെറിയൊരു പേടി. ഇത് കണ്ട് ചേട്ടന്‍ അനിയന് നേരെ കൈ നീട്ടി ചാടിക്കോ ഞാന്‍ പിടിച്ചോളാം എന്ന് പറയുന്നു. പക്ഷേ അനിയന് ചേട്ടനെ അത്ര വിശ്വാസം പോരാഞ്ഞിട്ടാണെന്നു തോന്നുന്നു തൊട്ടിലില്‍ തന്നെ നില്‍ക്കുന്നു. അവസാനം തൊട്ടിലിന്റെ മുകളില്‍ നിന്നും ചേട്ടന്‍ അനിയനെ  വലിച്ച് താഴെയിടുന്നു. രണ്ട് പേരും ഒന്നിച്ച് താഴേവീണെങ്കിലും അതിസാഹസികമായി ചേട്ടന്‍ അനിയനെ രക്ഷപ്പെടുത്തുന്നു.  

കുട്ടികളുടെ ഈ കുസൃതിയ്ക്ക് 3.5 ലക്ഷം ഷെയറാണ് ഫെയ്‌സ്ബുക്കില്‍ ലഭിച്ചത്.