നവംബറിൽ തുടങ്ങിയ റഷ്യൻ ഒരുക്കം; യുക്രെെൻ-റഷ്യ സംഘർഷത്തിന്റെ നാൾവഴികൾ


ലുഹാൻസ്‌കിൽ പട്രോളിങ് നടത്തുന്ന യുക്രെെനിയൻ സെെനികർ | ചിത്രം: AFP

യുദ്ധസന്നാഹങ്ങളുമായി യുക്രൈനെ വളഞ്ഞിരിക്കുകയാണ് റഷ്യ. രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വരും ആഴ്ചകളിൽ യുക്രൈനെ ആക്രമിക്കാൻ കഴിയുംവിധം റഷ്യ ഒരുങ്ങിയെന്നും സ്ഥിതി​ഗതികൾ അതീവ ​​ഗുരുതരമാണെന്നുമാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ പറയുന്നത്.

കിഴക്കൻ യുക്രൈനിലെ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കുകളായ ഡൊണെറ്റ്‌സ്‌കിന്‍റെയും ലുഹാൻസ്കിന്റെയും സ്വാതന്ത്ര്യം അംഗീകരിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ തീരുമാനത്തെ ലോകനേതാക്കൾ അപലപിച്ചിരുന്നു. വരും ദിവസങ്ങളിൽ റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. പുതിന്റെ നടപടിക്ക്‌ മറുപടിയുണ്ടാകാതിരിക്കില്ലെന്നാണ് യുഎസ്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ പ്രതികരണം.

യുക്രെെൻ-റഷ്യ സംഘർഷത്തിന്റെ നാൾവഴികളിലൂടെ

2021

നവംബർ - 10

യുക്രൈൻ അതിർത്തിയിലേക്ക് പതിവില്ലാതെ റഷ്യൻപട നീങ്ങുന്നുവെന്ന് അമേരിക്ക.

നവംബർ - 28

ജനുവരിയിലോ ഫെബ്രുവരിയിലോ ആക്രമിക്കാൻ തയ്യാറെടുത്ത് അതിർത്തിയിൽ 92,000 സൈനികരെ റഷ്യ വിന്യസിച്ചെന്ന് യുക്രൈൻ. ആരോപണങ്ങൾ റഷ്യ നിഷേധിച്ചു. ഒരിക്കലും നാറ്റോയിൽ ചേരില്ലെന്ന നിയമപരമായ ഉറപ്പ് യുക്രൈനോട് ആവശ്യപ്പെട്ടു.

ഡിസംബർ - 07

യുക്രൈനിൽ അധിനിവേശം നടത്തിയാൽ കടുത്ത ഉപരോധമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്

ഡിസംബർ - 17

മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിൽ അമേരിക്കയും നാറ്റോയും സ്വാധീനം കുറയ്ക്കണമെന്ന് പുതിൻ

2022

ജനുവരി - 17

യുക്രൈന്റെ അയൽരാജ്യമായ ബെലാറസിൽ സൈനികാഭ്യാസത്തിന് റഷ്യൻ സൈന്യം

ജനുവരി - 19

യുക്രൈന് 20 കോടി ഡോളറിന്റെ (1500 കോടി രൂപ) സൈനികസഹായം പ്രഖ്യാപിച്ച് അമേരിക്ക

ജനുവരി - 24

നാറ്റോ സൈന്യം സജ്ജം. അംഗരാജ്യങ്ങൾ കിഴക്കൻ യൂറോപ്പിലേക്ക് യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു

ജനുവരി - 26

യുക്രൈൻ നാറ്റോയിൽ ചേരുന്നത് തടയില്ലെന്ന് യു.എസ്.

ജനുവരി - 28

റഷ്യയുടെ അടിസ്ഥാനപരമായ സുരക്ഷാ ആശങ്കകൾ പശ്ചാത്യരാജ്യങ്ങൾ അവഗണിക്കുന്നുവെന്ന് പുതിൻ

ഫെബ്രുവരി - 02

കിഴക്കൻ യൂറോപ്പിലേക്ക് 3000 സൈനികരെ അയച്ച് യു.എസ്.

ഫെബ്രുവരി - 10

റഷ്യയും ബെലാറസും പത്തുദിവസത്തെ സംയുക്ത സൈനികാഭ്യാസം തുടങ്ങി

ഫെബ്രുവരി - 15

അതിർത്തിയിൽനിന്ന് കുറച്ച് സൈനികർ മടങ്ങുന്നുവെന്ന് റഷ്യ. അവകാശവാദം തെറ്റെന്ന് അമേരിക്ക

ഫെബ്രുവരി - 17

കിഴക്കൻ യുക്രൈനിലെ വിമതമേഖലകളായ ഡൊണെറ്റ്‌സ്‌കിലും ലുഹാൻസ്‌കിലും ഷെൽ ആക്രമണം

ഫെബ്രുവരി - 19

റഷ്യൻ വിമതരുടെ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ; പതിനുമായി കൂടിക്കാഴ്ചയ്ക്ക് സന്നദ്ധതപ്രകടിപ്പിച്ച് സെലെൻസ്‌കി; ആണവശേഷിയുള്ള മിസൈൻ പരീക്ഷിച്ച് റഷ്യ; റഷ്യ ഉടൻ യുക്രൈനിൽ അധിനിവേശം നടത്തുമെന്ന് അമേരിക്ക.

ഫെബ്രുവരി - 21

പുതിനും ബൈഡനും ചർച്ചയ്ക്ക് തത്ത്വത്തിൽ തയ്യാറായതായി ഫ്രാൻസ്. യുക്രൈനിൽനിന്ന് റഷ്യയിൽ കടന്നുകയറിയ അഞ്ചുപേരെ വധിച്ചെന്ന് റഷ്യൻ പട്ടാളം.

ഫെബ്രുവരി - 22

ഡൊണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖലകളുടെ സ്വാതന്ത്ര്യം അംഗീകരിച്ചെന്ന് പുതിന്റെ പ്രഖ്യാപനം.

Content Highlights: timeline of russian preparations to put pressure on ukraine

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented