ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍


ലെയ്ൻ അസ്‌പെക്ട്, ജോൺ എഫ്.ക്ലോസർ, ആന്റൺ സായ്‌ലിങർ

സ്റ്റോക്ക്ഹോം: ക്വാണ്ടം കമ്പ്യൂട്ടിങിനും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അടിത്തറയിടുന്ന പരീക്ഷണ മുന്നേറ്റം നടത്തിയ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് 2022 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. അലെയ്ന്‍ അസ്പെക്ട്, ജോണ്‍ എഫ്.ക്ലോസര്‍, ആന്റണ്‍ സായ്ലിങര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

പരസ്പരം ഇടപഴകിയ (എന്റാംഗിള്‍ ചെയ്ത) രണ്ടു കണങ്ങളെ എത്ര അകലേയ്ക്ക് വേര്‍പെടുത്തിയാലും, അവയില്‍ ഒന്നിനെ നിരീക്ഷിച്ചാല്‍ അതിന്റെ ഫലം രണ്ടാമത്തേതില്‍ പ്രതിഫലിക്കുന്ന പ്രതിഭാസത്തിനാണ് 'ക്വാണ്ടം എന്റാംഗിള്‍മെന്റ്' എന്നു പറയുന്നത്.

ഏറെക്കാലം ദുരൂഹമായി തുടര്‍ന്ന ഈ പ്രതിഭാസം ശരിയാണോ എന്ന് പരിശോധിക്കാന്‍ വഴി തുറന്നത്, ഐറിഷ് സ്വദേശിയായ ജോണ്‍ ബെല്‍ 1960 കളില്‍ ആവിഷ്‌ക്കരിച്ച 'ബെല്‍ തിയറ'മാണ്. 'ബെല്‍ അസമത്വം' (Bell inequality) എന്ന പേരിലും ഈ സിദ്ധാന്തം അറിയപ്പെടുന്നു. ബെല്‍ അസമത്വം അതിലംഘിക്കപ്പെടുകയാണെങ്കില്‍, ക്വാണ്ടം എന്റാംഗിള്‍മെന്റ് ശരിയാണ് എന്ന് ബെല്‍ തിയറം പറയുന്നു.

അത്യന്തം ശ്രമകരമായ വ്യത്യസ്ത പരീക്ഷണങ്ങള്‍ വഴി, ബെല്‍ അസമത്വം ലംഘിക്കപ്പെടുന്നു എന്ന് തെളിയിച്ചവരാണ്, ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാക്കള്‍. ഫ്രഞ്ച് ഗവേഷകനായ അസ്പെക്ട്, അമേരിക്കന്‍ സ്വദേശി ക്ലോസര്‍, ഓസ്ട്രിയക്കാരനായ സായ്ലിങര്‍ എന്നിവര്‍, 7.5 കോടി രൂപ വരുന്ന സമ്മാനത്തുകതുല്യമായി പങ്കിടും.

Content Highlights: Three scientists share Physics Nobel for quantum mechanics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented