റെയ്‌നോസ (മെക്‌സിക്കോ): ലൈംഗികോത്തേജന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ഉദ്ധാരണം മൂലം ചികിത്സ തേടിയ മെക്‌സിക്കോക്കാരന് അടിയന്തിര ശസ്ത്രക്രിയ. കാളകളുടെ പ്രജനനത്തിന് ഉത്തേജകമായി ഉയോഗിക്കുന്ന മരുന്ന് ഉപയോഗിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ റെയ്‌നോസയിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മൂന്നു ദിവസം നീണ്ടുനിന്ന വേദനാജനകമായ ഉദ്ധാരണത്തിന് ഒടുവിലാണ് ഇയാള്‍ ആശുപത്രിയിലെത്തുന്നത്. ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര ശസ്ത്രക്രിയ മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ എന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രജനനത്തിനായി ഉപയോഗിക്കുന്ന കാളകള്‍ക്ക് കര്‍ഷകര്‍ നല്‍കാറുള്ള ഉത്തേജന മരുന്നാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കിഴക്കന്‍ മെക്‌സിക്കോയിലെ വെരാക്രൂസില്‍നിന്നാണ് ഇയാള്‍ മരുന്ന് വാങ്ങിയത്. ഇയാളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമല്ല.

Content Highlights: Mexican man uses bull-breeding stimulant, three-day erection