യുക്രൈന്‍-റഷ്യ മൂന്നാംഘട്ട സമാധാന ചര്‍ച്ച ബെലാറുസില്‍ ആരംഭിച്ചു


Photo: twitter.com/ANI/

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാംഘട്ട സമാധാന ചര്‍ച്ച തിങ്കളാഴ്ച ബെലാറുസില്‍ ആരംഭിച്ചു.

റഷ്യന്‍ ഫെഡറേഷനുമായുള്ള മൂന്നാം ചര്‍ച്ചകള്‍ ഇന്ന് നടക്കുമെന്നും ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തില്‍ മാറ്റമില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേശകന്‍ മിഖായിലോ പോഡോലിയാക് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും റഷ്യന്‍- യുക്രൈനിയന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടം നല്‍ക്കുന്നതിനിടയിലാണ് ചര്‍ച്ചകള്‍.

ഫെബ്രുവരി 28-ന് നടന്ന ഒന്നാംവട്ട ചര്‍ച്ചയും മാര്‍ച്ച് 3-ന് നടന്ന രണ്ടാംവട്ട ചര്‍ച്ചയും ബെലാറുസില്‍ വെച്ചാണ് നടന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മില്‍ അടുത്ത വ്യാഴാഴ്ച ചര്‍ച്ച നടത്തും.

Content Highlights: Third round of Russia-Ukraine talks tonight: Report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented