മോഷണ മുതലുമായി കടയുടെ പുറത്തേക്ക് പാഞ്ഞു, ചില്ലുവാതിലില്‍ ഇടിച്ച് തറയില്‍ വീണു, പിടിയില്‍ | വീഡിയോ


Screengrab : Twitter Video

വാഷിങ്ടണ്‍: കടയില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കി പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വാതിലിന്‍റെ ചില്ലില്‍ ഇടിച്ച് ബോധം പോയി തറയില്‍ വീണ് മോഷ്ടാവ്. ലോകപ്രശസ്ത ഫാഷന്‍ വസ്തുക്കളുടെ നിര്‍മാതാക്കളായ ലൂയി വെറ്റോണിന്റെ വാഷിങ്ടണിലെ ബെല്‍വ്യൂ കൗണ്ടി ഷോറൂമിലാണ് മോഷണശ്രമം ഉണ്ടായത്.

ആഡംബരബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് പ്രശസ്തമായ, കമ്പനിയാണ് ലൂയി വെറ്റോണ്‍. ഷോറൂമില്‍ നിന്ന് വിലപിടിപ്പുള്ള ഹാന്‍ഡ്ബാഗുകളാണ് മോഷ്ടാവ് കൈക്കലാക്കി പുറത്തേക്ക് പാഞ്ഞത്. വാതിലിന്‍റെ ഭാഗത്ത് ചില്ലാണെന്ന് തിരിച്ചറിയാതെ തുറന്ന വഴിയാണെന്ന് തെറ്റിധരിച്ച് അതുവഴി രക്ഷപ്പെടാനുള്ള മോഷ്ടാവിന്റെ ശ്രമമാണ് വലിയ പരാജയമായി മാറിയത്.പതിനേഴുകാരനാണ് പിടിയിലായത്.വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന വലിയ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയായതിനാല്‍ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.

കടകളും ചില്ലറവില്‍പനകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്‍പതോളം പേർ ബെല്‍വ്യൂവില്‍ മാത്രം അറസ്റ്റിലായതായി ദ ന്യൂടോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കൊല്ലം 59 പേര്‍ക്കെതിരെ ബെല്‍വ്യൂ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘടിതമായ മോഷണശ്രമങ്ങള്‍ക്കെതിരെ ബെല്‍വ്യൂ പോലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ മൂലം ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറവുവന്നതായും പോലീസ് പറയുന്നു.

Content Highlights: Thief Knocks Himself Out, By Running Into Glass Door, During Robbery, Washington

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented