തിച് നാറ്റ് ഹാൻ. Photo: Reuters
ഹാനോയി: പ്രശസ്ത വിയറ്റ്നാമീസ് സെന്‍ ബുദ്ധ സന്യാസിയും കവിയും സമാധാന പ്രവര്‍ത്തകനുമായ തിച് നാറ്റ് ഹാന്‍ (95) അന്തരിച്ചു. അദ്ദേഹം സ്ഥാപിച്ച ഇന്റര്‍നാഷണല്‍ പ്ലം വില്ലേജ് കമ്മ്യൂണിറ്റി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പാശ്ചാത്യ ബുദ്ധമതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഹാന്‍.
1926 ഒക്ടോബര്‍ 11ന് സെന്‍ട്രല്‍ വിയറ്റ്നാമിലാണ് ഹാന്‍ ജനിച്ചത്. ഫ്രഞ്ച് കൊളോണിയല്‍ ഭരണാധികാരികളില്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ഫ്രാന്‍സില്‍ അന്താരാഷ്ട്ര പ്ലം വില്ലേജ് ആശ്രമത്തിന് രൂപം നല്‍കുകയും ചെയ്തു. 1950കളില്‍ വിയറ്റ്നാം ബുദ്ധമതത്തില്‍ കൃത്യമായി ഇടപെടുകയും ഇന്ത്യ-ചൈന യുദ്ധത്തില്‍ നാശമുണ്ടായ സ്‌കൂള്‍, ആശുപത്രികള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും ഗറില്ലാ യുദ്ധകാലത്ത് ദുരിതാശ്വാസത്തിനുമായി യൂത്ത് സോഷ്യല്‍ സര്‍വീസ് ഫോര്‍ യൂത്ത് സൊസൈറ്റി എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു.
2014 ല്‍ മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് തന്റെ തന്റെ ജന്മസ്ഥലമായ വിയറ്റ്നാമിലേക്ക് തിരികെ എത്തുകയായിരുന്നു. ലോകമെമ്പാടുമുള്ള തന്റെ അനുയായികളോട് മുന്‍വിധികളില്ലാതെ ചിന്തകളില്ലാതെ സ്വയം നിയന്ത്രിക്കുന്നതിനും സ്വയം തിരിച്ചറിവ് നേടുന്നതിനെപ്പറ്റിയും അദ്ദേഹം നിരന്തരം സംവദിച്ചിരുന്നു.
ഓള്‍ഡ് പാത്ത് വൈറ്റ് ക്ളൗഡ്-വാക്കിങ് ഇന്‍ ദ ഫുട്‌സ്റ്റെപ്സ് ഓഫ് ബുദ്ധ, മൈന്‍ഡ് ഓഫ് മൈന്‍ഡ്ഫുള്‍നസ്, അറ്റ് ഹോം ഇന്‍ ദ വേള്‍ഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശ്‌സ്തമായ കൃതികളാണ്.
content highlights: Thich Nhat Hanh, revered Zen Buddhist monk and peace activist, dies at 95
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..