ടെഡ്രോസ് അഥനോം ഗെബ്രിയേസസ് | Photo: AFP
ജനീവ: ഈ വര്‍ഷം അവസാനത്തോടെ കോവിഡ് 19നെതിരായ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.
രണ്ടുദിവസം നീണ്ടുനിന്ന ഡബ്ല്യൂ.എച്ച്.ഒ എക്‌സിക്യുട്ടീവ് യോഗത്തിന്റെ അവസാനദിനമായ ചൊവ്വാഴ്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'നമുക്ക് വൈകാതെ വാക്‌സിന്‍ ആവശ്യമുണ്ട്. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭിക്കുമെന്നപ്രതീക്ഷയുണ്ട്,' ടെഡ്രോസ് പറഞ്ഞു.
ഒമ്പതോളം വാക്‌സിനുകളുടെ വികസന-പരീക്ഷണ പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി ഡോസുകള്‍ വിതരണം ചെയ്യാനാണ് ലോകാരോഗ്യസംഘടന നേതൃത്വം നല്‍കുന്ന കോവാക്‌സ് ലക്ഷ്യമിടുന്നത്.
Content Highlights:there is hope that by the end of this year we may have a vaccine : WHO


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..