മ്മുക്ക് ചുറ്റുമുള്ള ലോകത്തിലെ കണ്ണഞ്ചിപ്പിക്കുന്ന കാണാക്കാഴ്ചകളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ഡ്രോണ്‍ ഫോട്ടോഗ്രാഫി. അത്തരം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ചിത്രങ്ങല്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡ്രോണ്‍ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഡ്രോണ്‍ ഫോട്ടോ അവാര്‍ഡ്‌സിന്റെ വെബ്‌സൈറ്റിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.

മത്സരത്തിലെ മികച്ച ചിത്രങ്ങളും വെബ്‌സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. നോര്‍വീജിയന്‍ ഫോട്ടോഗ്രാഫര്‍ ടെര്‍ജെ കോലാസിന്റെ ചിത്രമാണ് 2021ലെ ഫോട്ടോ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ആയിരക്കണക്കിന് പിങ്ക്-ഫൂട്ട് ഗീസ് പക്ഷികള്‍ മഞ്ഞുവീണ പ്രദേശത്തിന് മുകളിലൂടെ പറക്കുന്നതാണ് ഈ ചിത്രം.

ഇതുകൂടാതെ നഗരം, വന്യജീവി, കായികം, മനുഷ്യർ, പ്രകൃതി, അബ്‌സ്ട്രാക്ട്, വിവാഹം തുടങ്ങിയ ഇനങ്ങളിലും വിജയികളെ പ്രഖ്യാപിച്ചിട്ടുണ്ട്

ഫോട്ടോ ഓഫ് ദി ഇയര്‍

drone awards photo of the year

പിങ്ക്-ഫൂട്ട് ഗീസ് പക്ഷികള്‍ ശീതകാലത്തെ കണ്ടുമുട്ടിയപ്പോള്‍ | ചിത്രം: ടെര്‍ഹെ കോലാസ്  

മറ്റു വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങള്‍

നഗരം

urban best film

മോസ്‌കോയിലെ 500 വര്‍ഷം പഴക്കമുള്ള ആശ്രമവും അതിന്റെ പശ്ചാത്തലത്തിലുള്ള ഒരു വലിയ വൈദ്യുത നിലയവും | ചിത്രം: സെര്‍ജി പോളേറ്റേവ് 

വന്യജീവി 

wildlife best

ഒമാന്‍ തീരപ്രദേശത്തുള്ള തന്റെ കൂട്ടില്‍ മുട്ടയിട്ടതിനു ശേഷം വെള്ളത്തിലേക്ക് മടങ്ങുന്ന ആമ | ചിത്രം: കാസിം അല്‍ ഫാര്‍സി

കായികം

sports best

തെക്കുപടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ തീരത്ത് സര്‍ഫര്‍ ഒല്ലി ഹെന്റി ഒരു രാക്ഷസ തിരമാലയില്‍ നിന്ന് രക്ഷപ്പെടുന്നു | ചിത്രം: ഫില്‍ ഡി ഗ്ലാന്‍വില്‍

ആളുകള്‍

urban photography

വിയറ്റ്‌നാമിലെ ഹ്യൂ പ്രവിശ്യയില്‍ ടാം ജിയാങ്ങ് തടാകത്തിലെ കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ പോകുന്ന ഒരു മത്സ്യത്തൊഴിലാളി  | ചിത്രം:  ട്രംഗ് ഫാം ഹുയ്

പ്രകൃതി

Nature drone awards

ഒരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിന്റെ ആകാശദൃശ്യം. ഐസ്ലാന്‍ഡില്‍ നിന്നുള്ള കാഴ്ച | ചിത്രം: മാര്‍ട്ടിന്‍ സാഞ്ചെസ് 

അബ്‌സ്ട്രാക്ട് 

abstract drone photo awards

വിഷം നിറഞ്ഞ് മലിനമായ ഒരു ചെറിയ നദിയുടെ ചിത്രം | ചിത്രം: ഗോര്‍ഗെ പോപ്പ

വിവാഹം

wedding best photo

വേനല്‍ക്കാല സായാഹ്നത്തില്‍ ദമ്പതികള്‍ | ചിത്രം: മത്തേവോ ഒറിജിനാലെ

മറ്റു ചില മികച്ച ചിത്രങ്ങള്‍

 

droneawards.photo

 

droneawards.photo

 

droneawards.photo

 

droneawards.photo

കടപ്പാട്: https://droneawards.photo/

Content Highlights: The winners of drone photography awards 2021 announced