അനാഥബാല്യത്തില്‍ നിന്ന് അതിസമ്പന്നതയിലേക്ക്; ലോകത്തെ കണ്ണട ധരിപ്പിച്ച റെയ്ബാന്റെ ഉടമ


2022-ലെ ഫോബ്സ് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 2,730 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ലോകകോടീശ്വരന്മാരില്‍ 54-ാം സ്ഥാനവും. 

Leonardo Del Vecchio | Photo: Handout / Essilor / AFP

ണ്‍ഗ്ലാസുകളെ ഫാഷന്റെയും ആഢംബരത്തിന്റേയും അടയാളമാക്കി മാറ്റിയ വാക്കാണ് റെയ്ബാന്‍. കാഴ്ചക്ക് അപ്പുറം കണ്ണടകളെ ഫാഷന്‍ സിമ്പലുകളാക്കി മാറ്റിയ ബ്രാന്‍ഡ്. രാഷ്ട്രതലവന്മാരും ഹോളിവുഡ് അഭിനേതാക്കളും മോഡലുകളും മുതല്‍ സാധാരണക്കാരെ വരെ ആരാധകരാക്കിമാറ്റിയ ബ്രാന്‍ഡ്. തലമുകള്‍ പിന്നിട്ടിട്ടും മാറാത്ത ഫാഷന്‍ സിമ്പലായി നിലകൊള്ളുന്ന റെയ്ബാന്‍ ഗ്ലാസുകളിലൊന്ന് സ്വന്തമാക്കാന്‍ കൊതിക്കാത്തവരും ചുരുക്കം.

രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ടി ആദ്യമായി നിര്‍മിച്ച ഈ സണ്‍ഗ്ലാസ് പിന്നീട് ലോകമെമ്പാടും ജനപ്രിയമാകുകയായിരുന്നു. ഇറ്റാലിയന്‍ കണ്ണടവ്യവസായിയായ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊയുടെ കീഴിലാണ് നിലവില്‍ റെയ്ബാന്‍. അനാഥബാല്യം പിന്നിട്ട്, ഇറ്റലിയുടെ രണ്ടാമത്തെ അതിസമ്പന്നനായി വളര്‍ന്ന ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ 99-ലാണ് റെയ്ബാനെ സ്വന്തമാക്കുന്നത്. ഒരു നിര്‍മാണശാലയിലെ സഹായില്‍ നിന്ന് അതിസമ്പന്നനിലേക്ക് വളര്‍ന്ന ഡെല്‍ വെക്കിയൊ ഓര്‍മയാകുമ്പോള്‍ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.

അനാഥബാല്യത്തില്‍ നിന്ന് അതിസമ്പന്നതയിലേക്ക്

ദക്ഷിണ ഇറ്റലിയില്‍ നിന്ന് മിലാനിലേക്ക് കുടിയേറിയ ഒരു ദരിദ്രകുടുംബത്തില്‍ 1935-ലാണ് ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊയുടെ ജനനം. തെരുവില്‍ പച്ചക്കറി വില്‍പ്പനയായിരുന്നു അദ്ദേഹത്തിന്റെ പിതാവിന് ജോലി. ലിയനാര്‍ഡൊയുടെ ജനനത്തിന് മുമ്പ് തന്നെ പിതാവ് മരിച്ചു. കടുത്ത ദാരിദ്രത്തില്‍ മറ്റുമക്കള്‍ക്കൊപ്പം ലിയനാര്‍ഡൊയുടെകൂടെ സംരക്ഷണം സാധ്യമല്ലായിരുന്നതിനാല്‍ മാതാവ് അദ്ദേഹത്തെ ഒരു അനാഥാലയത്തില്‍ ഏല്‍പ്പിച്ചു. ഏഴാം വയസ് മുതല്‍ ഒരു അനാഥാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

മിലാനില്‍ ഒരു ലോഹആയുധനിര്‍മാണശാലയില്‍ സഹായിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ഈ മേഖലയിലുള്ള തന്റെ അറിവ് കണ്ണട നിര്‍മാണത്തില്‍ പ്രയോഗിക്കുകയായിരുന്നു അദ്ദേഹം. 1961-ല്‍ മിലാനില്‍നിന്ന് ഇറ്റാലിയന്‍ കണ്ണടവ്യവസായത്തിന്റെ കേന്ദ്രമായ അഗോര്‍ഡോയിലേക്ക് ഡെല്‍ വെക്കിയൊ കുടിയേറി. അവിടെ മറ്റൊരാളുമായി ചേര്‍ന്ന് ലക്സോട്ടിക്ക എന്ന കമ്പനിക്ക് രൂപം നല്‍കി. 1967-ല്‍ ലക്സോട്ടിക്ക എന്ന ബ്രാന്‍ഡില്‍ അദ്ദേഹം കണ്ണട ഫ്രെയിമുകള്‍ വില്‍ക്കാന്‍ ആരംഭിച്ചു. തരക്കേടില്ലാത്ത കച്ചവടം ലഭിച്ചിരുന്നെങ്കിലും ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് നാല് വര്‍ഷത്തിന് ശേഷം ഉടമ്പടി എടുത്ത് കണ്ണട ഫ്രെയുമുകള്‍ നിര്‍മിച്ചു നല്‍കുന്നത് അദ്ദേഹം അവസാനിപ്പിച്ചു.

ലിയനാര്‍ഡോയുടെ കമ്പനി വളരുന്നു...

തുടക്കത്തില്‍ ബുദ്ധിമുട്ടിയെങ്കിലും കമ്പനി സ്വന്തമായി കണ്ണടകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഡെല്‍ വെക്കിയൊയുടെ ബിസിനസ് പച്ചപിടിക്കാന്‍ ആരംഭിച്ചു. 1974-ല്‍ ഒരു വിതരണ കമ്പനി ഏറ്റെടുത്ത ഡെല്‍ വെക്കിയൊ കണ്ണടകള്‍ ഒരു ഫാഷന്‍ ആക്‌സസറിയായി നിര്‍മിക്കുന്നതിന്റെ സാധ്യത അതിനകം തിരിച്ചറിഞ്ഞിരുന്നു. ഇതോടെ ഇറ്റലിക്ക് പുറത്തേക്ക് തന്റെ ബിസിനസ് വ്യാപിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 1981-ല്‍ ജര്‍മനിയില്‍, ഇറ്റലിക്ക് പുറത്തെ ആദ്യത്തെ അനുബന്ധ സ്ഥാപനം അദ്ദേഹം സ്ഥാപിച്ചു. ഇതോടെ അന്താരാഷ്ട്ര വ്യവസായ രംഗത്തെ വളര്‍ച്ച അതിവേഗത്തിലായി.

കമ്പനികള്‍ ഏറ്റെടുക്കുന്നതായിരുന്നു ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊയുടെ ഏറ്റവും വലിയ തന്ത്രങ്ങളിലൊന്ന്. 1990-ല്‍ ന്യൂയോര്‍ക്കിലും 2000-ല്‍ മിലാനിലും ലിസ്റ്റ് ചെയ്യപ്പെട്ട ഡെല്‍ വെക്കിയൊയുടെ കമ്പനി 1990-ല്‍ ഇറ്റാലിയന്‍ ബ്രാന്‍ഡായ വോഗ് ഐവെയറിനെ ഏറ്റെടുത്തു. 1995-ല്‍ പെര്‍സോളും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഷൂ കോര്‍പ്പറേഷനും ഏറ്റെടുത്ത ലക്സോട്ടിക്ക 1999-ലാണ് പ്രശസ്തമായ റേ ബാന്‍ സ്വന്തമാക്കുന്നത്. 2018-ല്‍ ഫ്രഞ്ച് കമ്പനി എസിലോറിനെ ഏറ്റെടുത്ത് എസിലോര്‍- ലക്സോട്ടിക്ക എന്ന കമ്പനിക്ക് രൂപം നല്‍കി.

റേ-ബാന്‍, പെര്‍സോള്‍, ഓക്ക്ലി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളിലൂടെ കണ്ണട വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഡെല്‍ വെക്കിയോ ഇറ്റലിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു. 2022-ലെ ഫോബ്സ് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 2,730 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ലോകകോടീശ്വരന്മാരില്‍ 54-ാം സ്ഥാനവും.

Photo: JIM WATSON / AFPറെയ്ബാന്റെ കഥ

ബൗഷ് ആന്‍ഡ് ലോംമ്പ് എന്ന കമ്പനി അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ടിയാണ് ആദ്യത്തെ റെയ്ബാന്‍ ഗ്ലാസ് നിര്‍മിക്കുന്നത്. വൈമാനികരുടെ കണ്ണുകള്‍ക്ക് സൗരരശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഒരു സണ്‍ഗ്ലാസിനായള്ള അന്വേഷണത്തിലായിരുന്നു അമേരിക്കന്‍ സൈന്യം. കണ്ണുകള്‍ സംരക്ഷിക്കുന്നതിനൊപ്പം മികച്ച ഡിസൈനിലുള്ള ഒരു സണ്‍ഗ്ലാസ് എന്നതായിരുന്നു സൈന്യത്തിന്റെ ആവശ്യം. 1937-ല്‍ ബൗഷ് ആന്‍ഡ് ലോംമ്പ് റെയ്ബാന്‍ എവിയേറ്റര്‍ ഗ്ലാസിന്റെ പേറ്റന്റ് സ്വന്തമാക്കി.

ആന്റി ഗ്ലെയര്‍ ലെന്‍സിനൊപ്പം ഭാരം കുറഞ്ഞ സ്വര്‍ണം പൂശിയ ലോഹ ഫ്രെയിമായിരുന്നു ആദ്യത്തെ റെയ്ബാന്‍ ഗ്ലാസിനുണ്ടായിരുന്നത്. എവിയേറ്റര്‍ ഗ്ലാസ് എന്നപേരിലാണ് അമേരിക്കന്‍ വൈമാനികര്‍ക്കിടയില്‍ റെയ്ബാന്‍ അറിയപ്പെട്ടത്. ഇത് പിന്നീട് ആദ്യത്തെ റെയ്ബാന്‍ ഗ്ലാസിന് സമാന ഡിസൈനുള്ള സണ്‍ ഗ്ലാസുകളുടെ പൊതുപേരായി മാറുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്താണ് റെയ്ബാന്‍ ഗ്ലാസിന് അമേരിക്കക്ക് പുറത്തേക്ക് ജനപ്രീതി ലഭിക്കുന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള, അമേരിക്കന്‍ ജനറല്‍ ഡഗ്ലസ് മക് അര്‍തറിന്റെ റെയ്ബാന്‍ ധരിച്ചുള്ള ചിത്രം പുറത്തുവന്നതോടെയായിരുന്നു ഇത്. 1952-ല്‍ പരമ്പരാഗത ലോഹ ഫ്രെയിമില്‍നിന്ന് പ്ലാസ്റ്റിക് ഫ്രെയിമിലേക്ക് റെയ്ബാന്‍ മാറി. ഇതോടെ വൈമാനികര്‍ക്ക് സംരക്ഷണം നല്‍കുന്ന കണ്ണടയില്‍ നിന്ന് അമേരിക്കന്‍ ഫാഷന്‍ സിംബലായി റെയ്ബാന്‍ മാറി. പിന്നീടുള്ള റെയ്ബാന്റെ യാത്ര ചരിത്രമാണ്.

Content Highlights: The rags to riches story of Ray-ban billionaire Leonardo Del Vecchio, who was raised in an orphanage

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented