
Eiffel Tower | Photo: Francois Mori/ AP
പാരീസ്: ഫ്രാന്‍സിലെ അതിപ്രശസ്തമായ ഈഫല്‍ ടവറിന് ഉയരം കൂടി! സംഗതി സത്യമാണ്. ഈഫല്‍ ടവറിന് മുകളില്‍ പുതിയ കമ്മ്യൂണിക്കേഷന്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ടവറിന്റെ ഉയരം ആറ് മീറ്റര്‍ (19.69 അടി) കൂടി വര്‍ധിച്ചത്. പുതിയ ആന്റിന സ്ഥാപിച്ചതോടെ ഈഫല്‍ ടവറിന്റെ ഉയരം 1,063 അടിയായി വര്‍ധിച്ചു.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്. ടവറിന്റെ 133 വര്‍ഷത്തെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ശാസ്ത്ര പുരോഗതിയെന്ന് ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍-ഫ്രാങ്കോയിസ് മാര്‍ട്ടിന്‍സ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഇത് ഒരു ചരിത്ര നിമിഷമാണ്, കാരണം ഈഫല്‍ ടവറിന് ഉയരം വര്‍ധിച്ചു. അത് അത്ര സാധാരണമല്ല', അദ്ദേഹം പറഞ്ഞു.
1889- ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ 1,024 അടിയായിരുന്നു ഈഫല്‍ ടവറിന്റെ ഉയരം. ലോകത്തില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫല്‍ ടവര്‍. 100 വര്‍ഷത്തിലേറെയായി ഇത് ബ്രോഡ്കാസ്റ്റ് ട്രാന്‍സ്മിഷനുകള്‍ക്കായും ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും കാലാവധി പൂര്‍ത്തിയാകുന്ന ആന്റിനകള്‍ മാറ്റി സ്ഥാപിക്കാറുണ്ട്.
Content Highlights: The Eiffel Tower grows even higher, thanks to new antenna
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..