
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സുരക്ഷാ സേന | Photo: AFP
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ജൂതപ്പള്ളിയിൽ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച രാത്രിയാണ് ബന്ദികളെ മോചിപ്പിച്ചത്. ബന്ദികളാക്കപ്പെട്ട എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് ട്വീറ്റ് ചെയ്തു.
പ്രാർഥനക്കെത്തിയ നാല് പേരെയാണ് ആയുധധാരിയായ ഭീകരൻ ബന്ദികളാക്കിയത്. അമേരിക്കൻ ജയിലിൽ കഴിയുന്ന അൽഖ്വയ്ദയുമായി ബന്ധമുള്ള പാകിസ്താൻ ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. നാല് പേരിൽ ഒരാളെ ആദ്യം വിട്ടയച്ചിരുന്നു. ബാക്കി മൂന്ന് പേരെ സുരക്ഷാ സേന രക്ഷിക്കാൻ ശ്രമിച്ചാൽ വധിച്ചു കളയുമെന്നായിരുന്നു ഭീഷണി. അഫ്ഗാനിസ്താനിൽ അമേരിക്കൻ സൈനികരെ വധിച്ചതിന് തടവ് ശിക്ഷ അനുഭവിക്കുകയാണ് ആഫിയ സിദ്ദീഖി.
അക്രമി കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കുമെന്ന് പോലീസ് ട്വീറ്റ് ചെയ്തു.
Content Highlights: Texas synagogue attack - Hostages released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..