ടെക്സാസിലെ റോബ് എലിമെന്ററി സ്‌കൂളിനുമുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കുന്ന യുവതി
രക്തം ദാനം ചെയ്ത് ജീവന്‍ രക്ഷപെടുത്തിയ സംഭവമല്ല ഇത്. മരിച്ചുവീണയാളുടെ രക്തം ദേഹത്ത് പുരട്ടി അക്രമിയുടെ തോക്കിന്‍മുനയില്‍ നിന്ന് രക്ഷപെട്ട സംഭവം നടന്നത് അമേരിക്കയില്‍. തോക്കുമായി ക്ലാസ്മുറിയിലെത്തി തുരുതുരാ നിറയൊഴിക്കുന്ന അക്രമി. അതിനിടയില്‍ വെടിയേറ്റുവീഴുന്ന കുട്ടികള്‍. എങ്ങും കൂട്ടനിലവിളി. രക്തത്തില്‍ കുളിച്ച് നിരവധി പേര്‍. ഇതിനിടയില്‍ വെടിയേറ്റ് വീണവരില്‍ ഒരാളുടെ രക്തം കൈയിലെടുത്ത് ദേഹത്ത് പുരട്ടി മരിച്ചതായി അഭിനയിച്ചു കിടന്നു. അതാവട്ടെ അവളെ മുഖാമുഖം കണ്ട മരണത്തില്‍ നിന്നും രക്ഷിച്ചു. ടെക്‌സാസില്‍ നടന്ന കൂട്ടക്കുരുതിയില്‍ ഒരു കൊച്ചുകുട്ടി രക്ഷപെട്ടത് ഇങ്ങനെയെന്ന് കുട്ടിയുടെ രക്ഷിതാക്കളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ടെക്സാസിലെ റോബ് എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയ്ക്കിടെ 11 കാരി മിയ സെറില്ലോ എന്ന വിദ്യാര്‍ഥിനിയാണ് ഇങ്ങനെ രക്ഷപെട്ടത്. അതിനുമുമ്പായി മരിച്ച അധ്യാപികയുടെ മൊബൈല്‍ഫോണ്‍ കരസ്ഥമാക്കാനും കുട്ടിക്ക് കഴിഞ്ഞു.
വെടിയുണ്ടകളുടെ തുണ്ടുകള്‍ തുളച്ചുകയറിയതിനാല്‍ മിയയ്ക്ക് മുതുകില്‍ പരുക്കേറ്റിട്ടുണ്ട്. അമേരിക്കന്‍ സ്‌കൂളുകളില്‍ നടന്ന വെടിവെയ്പുകള്‍ ഏറ്റവും ഭീതിദമായ കാഴ്ച നേരിട്ട് കാണേണ്ടി വന്ന
മിയ ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടയാണ് കടന്നുപോകുന്നത്.
കുട്ടിക്ക് പാനിക് അറ്റാക്ക് ഉണ്ടായതായും വീട്ടുകാര്‍ അറിയിച്ചു. അതേസമയം, 19 കുട്ടികളെയും രണ്ട് അധ്യാപകരെയും കൊലപ്പെടുത്തിയ തോക്കുധാരിയെ പിടിക്കാന്‍ ഒരു മണിക്കൂര്‍ എടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളുമായി ടെക്‌സാസ് പോലീസിനുനേരെ ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ പ്രവേശിച്ച 18 കാരനായ സാല്‍വഡോര്‍ റാമോസ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും റൈഫിള്‍ ഉപയോഗിച്ച് വെടിവെച്ചുകൊന്നത്. സ്വന്തം മുത്തശ്ശിയെ വെടിവെച്ച ശേഷമാണ് റാമോസ് സ്‌കൂളിലേക്കെത്തിയത്. ഇയാള്‍ ഇതിനുമുമ്പും കൊലചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..