ജസ്റ്റിൻ ട്രൂഡോ | ഫോട്ടോ: എ.പി.
ഒട്ടാവ: കോവിഡ് സ്ഥിരീകരിച്ചതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. തനിക്ക് സുഖം തോന്നുന്നുവെന്നും പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് താൻ പ്രവർത്തിക്കുന്നത് തുടരുമെന്നും ട്രൂഡോ ട്വിറ്ററിൽ കുറിച്ചു.
കോവിഡ് വാക്‌സിൻ സംബന്ധിച്ച നിർദ്ദേശങ്ങൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധവുമായി ജനങ്ങൾ പാർലമെന്റിന് മുന്നിൽ ഒത്തുകൂടിയതിനെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രിയെ "രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി" എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
രാജ്യത്ത് വാക്‌സിനേഷൻ സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ശനിയാഴ്ച കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ തെരുവുകളിലും പാർലമെന്റിന് മുന്നിലും പ്രതിഷേധം നടന്നിരുന്നു.
അതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതിനെ എതിർത്തുകൊണ്ടായിരുന്നു പ്രതിഷേധങ്ങളുടെ ആരംഭം. 'ഫ്രീഡം കോൺവോയ്' എന്നായിരുന്നു പ്രതിഷേധത്തിന് അവർ നൽകിയ പേര്. എന്നാൽ വൈകാതെ ഈ പ്രതിഷേധം വാക്‌സിനേഷൻ വിരുദ്ധ പ്രകടനമായി മാറുകയായിരുന്നു.
പ്രതിഷേധക്കാർ ഒത്തുകൂടിയതോടെ സുരക്ഷാകാരണങ്ങൾ മുൻനിർത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ശനിയാഴ്ച ഒട്ടാവയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് അധികൃതർ മാറ്റുകയായിരുന്നുവെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: tested positive for covid says canadian prime minister amidst ottava protests
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..