കാബൂള്‍: അഫ്ഗാനിസ്താനിലെ ചെക്ക് പോസ്റ്റുകള്‍ക്കുനരേ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 19 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആക്രമണം.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അഫ്ഗാനിസ്ഥാനിലെ മൂന്ന് ചെക്ക് പോസ്റ്റുകളില്‍ അക്രമണമുണ്ടായത്. മൂന്ന് പ്രവിശ്യകളിലായിരുന്നു ആക്രമണം. 13 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അഫ്ഗാനിസ്താനില്‍ തിങ്കളാഴ്ച്ച രാത്രിയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ പോലിസ് മേധാവി താഹിര്‍ ഖാവനിയടക്കം ആറ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ 30 ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു.

ContentHighlights:Afganistan , Terror Attack In Afgan CheckPost, Thaliban Attack, Taliban And Afganistan