തിനെട്ടുകാരന് കാറോടിക്കാം. പക്ഷെ കാറോടിച്ച് അപകടം വരുത്തുന്നത് കുറ്റകരമാണ്. കാറോടിച്ച് ഒരു വീടിന്റെ മുന്‍വശത്തെ വാതില്‍ കൂടി തകര്‍ത്താലോ? യു.കെയിലെ യോക് ഷെയര്‍ പോലീസ് ഒരു പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തത് ഒരു വീടിന്റെ വാതില്‍ തകര്‍ത്ത് കാറിന്റെ മുകളില്‍ ആ വാതിലുമായി വാഹനമോടിച്ച് പോയതിനും കൂടിയാണ്. 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡ്യൂബറിയില്‍ ഓഡി കാറുമായി ചുറ്റാനിറങ്ങിയ കൗമാരക്കാരന്‍ ആദ്യം മറ്റൊരു കാറുമായി കൂട്ടിയിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് വീടിന്റെ  പോര്‍ച്ചിലേക്ക് കയറിയത്. പിന്നാലെ വീടിന്റെ മുന്‍വശത്തെ വാതിലിനിടിച്ചതോടെ വാതില്‍ തകര്‍ന്ന് മുന്‍വശത്തെ ചില്ലിലേക്കു കയറിനിന്നു.

കാറോടിച്ചിരുന്ന പതിനെട്ടുകാരന്‍ നിര്‍ത്താന്‍ കൂട്ടാക്കാതെ വാഹനം മുന്നോട്ടെടുത്തു. എത്രയും പെട്ടെന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള തിരക്കിലായിരുന്നു കക്ഷി. പക്ഷെ പോലീസ് വിട്ടില്ല.  മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചതാവണം അപകടകാരണമാണെന്നാണ് പോലീസ് നിഗമനം.

പോലീസ് വകുപ്പ് തന്നെ പ്രതിയുടെ പേര് വെളിപ്പെടുത്താതെ സംഭവത്തിന്റെ ഫോട്ടോ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് രസകരമായി പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. 

 

Content Highlights: Teen Crashes Audi Into House, Drives Off With Front Door