യുഎസ്‌ സേന ഉപേക്ഷിച്ച ഹെലികോപ്ടര്‍ പറത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം; താലിബാന്‍കാര്‍ കൊല്ലപ്പെട്ടു


പ്രതീകാത്മകചിത്രം | ഫോട്ടോ: എൻ. രാമനാഥ് പൈ / മാതൃഭൂമി

കാബൂള്‍: യുഎസ് സേനയുടെ ഹെലികോപ്ടര്‍ പറത്താന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീണ് മൂന്ന് താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. 30 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറാണ് തകര്‍ന്നത്. യുഎസ് സേന പിന്‍വാങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ച ഹെലികോപ്ടറുകളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. ഹെലികോപ്ടറില്‍ പൈലറ്റിനെ കൂടാതെ രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. അടുത്തിടെ പരിശീലനം പൂര്‍ത്തിയാക്കിയ താലിബാന്‍കാരനാണ്‌ ഹെലികോപ്ടര്‍ പറത്തിയിരുന്നത്. ഇയാളെ കൂടാതെ മറ്റൊരു ട്രെയിനി പൈലറ്റും ഒരു ക്രൂ അംഗവുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

കാബൂളിലെ താലിബാന്‍ സൈനിക ആസ്ഥാനത്താണ് ഹെലികോപ്ടര്‍ പതിച്ചത്. താലിബാന്‍ അപകടവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതികത്തകരാറാണ് അപടകകാരണമെന്ന് താലിബാന്‍ അറിയിച്ചു. ഹെലികോപ്ടര്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഹെലികോപ്ടര്‍ അപകടത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്.

2002-2017 കാലയളവിനിടയില്‍ 28 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സൈനികോപകരണങ്ങള്‍ അമേരിക്ക അഫ്ഗാന് കൈമാറിയിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഫോര്‍ അഫ്ഗാനിസ്ഥാന്‍ റീകണ്‍സ്ട്രക്ഷന്‍ വ്യക്തമാക്കി. ആയുധങ്ങള്‍, വാഹനങ്ങള്‍, വിമാനങ്ങള്‍, നീരിക്ഷണസംവിധാനങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയപ്പോള്‍ ചില സൈനികോദ്യോഗസ്ഥര്‍ ഇവയില്‍ ചില വിമാനങ്ങളിലാണ് രാജ്യം വിട്ടത്. കാബൂളില്‍ നിന്ന് യാത്രതിരിക്കുന്നതിന് മുമ്പ് വിമാനങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങി പലതും യുഎസ് സേന നശിപ്പിച്ചിരുന്നു.

എങ്കിലും ചില ഹെലികോപ്ടറുകള്‍ താലിബാന്‍ കൈവശപ്പെടുത്തിയിരുന്നു. ഇവയിലൊന്നാണ് ശനിയാഴ്ച അപകടത്തില്‍ പെട്ടത്.

Content Highlights: Taliban, Try Flying Chopper, Left Behind By US, Crash ,3 Killed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented