താലിബാൻ നേതാക്കൾ (ഫയൽ ചിത്രം) | Photo: AFP
കാബുള്‍: യുദ്ധത്തിന്റെ പാതയിലേക്ക് നീങ്ങാതെ റഷ്യയും യുക്രൈനും 'സംയമനം പാലിക്കണ'മെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. സമാധാന ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാവണമെന്നും താലിബാന് ആവശ്യപ്പെട്ടു,
താലിബാന് വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ട്വീറ്റ് ചെയ്തത്.
നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച താലിബാന്, അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.
യുക്രൈനില്‍ കഴിയുന്ന അഫ്ഗാന് പൗരന്മാരുടെ ജീവന് രക്ഷിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കാള്ളണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Content Highlights: Taliban talk peace, asks Russia, Ukraine to show restraint
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..