യു.എസിന്റെ ബ്ലാക്ക് ഹോക് ഹെലിക്കോപ്റ്ററില്‍ താലിബാന്റെ പരീശിലനം; തകര്‍ന്ന് നിലംപൊത്തി, 3 മരണം| VIDEO


30 മില്യൺ ഡോളറോളം വില വരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ താലിബാൻ അംഗം പറത്താൻ ശ്രമിക്കുന്നതും തുടർന്ന് നിയന്ത്രണം വിട്ട് നിലംപൊത്തുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

Photo: Screengrab/ https://twitter.com/TajudenSoroush, https://twitter.com/worldnews24u

കാബൂൾ: താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പരിശീല പറക്കലിനിടെ തകർന്നു. സെപ്റ്റംബർ 10നായിരുന്നു സംഭവം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

30 മില്യൺ ഡോളറോളം വില വരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ താലിബാൻ അംഗം പറത്താൻ ശ്രമിക്കുന്നതും തുടർന്ന് നിയന്ത്രണം വിട്ട് നിലംപൊത്തുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. 36 സെക്കൻഡ് നീളുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്.

കാബൂളിലെ സൈനിക വിമാത്താവളങ്ങളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർ ഇതിന്റെ വീഡിയോകൾ ട്വീറ്റ് ചെയ്യുന്നുണ്ട്.

സാങ്കേതിക തകരാറ് മൂലമാണ് ഹെലികോപ്റ്റർ തകർന്നതെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. പരിശീലന പറക്കൽ ആയിരുന്നുവെന്നും അഞ്ച് പേർക്ക് പരിക്കേറ്റതായും താലിബാൻ വ്യക്തമാക്കി.

Content Highlights: Taliban Pilot Crashes American Black Hawk Chopper During Training Exercise

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented