ദോസ്തത്തിന്റെ കൊട്ടാരത്തിനു മുന്നിലൂടെ നടക്കുന്ന താലിബാൻ സംഘാംഗം| Photo: AFP

പുതുതായി രൂപവത്കരിക്കപ്പെട്ട താലിബാന്‍ സര്‍ക്കാരിലെ ഏറ്റവും കരുത്തരായ നേതാക്കളിലൊരാളായ ക്വാരി സലാഹുദ്ദീന്‍ അയ്യൂബിയുടെ സ്വകാര്യപടയാളികളെയാണ് ആഡംബരഭവനത്തില്‍ കാവലിനായി നിയോഗിച്ചിട്ടുള്ളത്.

അനവധി ശാഖകളോടു കൂടിയ ചില്ലുവിളക്കുകള്‍, നീന്തല്‍ക്കുളം, മൃദുലമായ സോഫകള്‍ അങ്ങനെ നിരവധി അത്യാഡംബരങ്ങളുണ്ട് ഈ ഭവനത്തില്‍. സകല സജ്ജീകരണങ്ങളുമുള്ള ജിമ്മും ഇതിനുള്ളിലുണ്ട്. എന്നാല്‍ തന്റെ ആളുകള്‍ ആഡംബരത്തില്‍ മയങ്ങില്ലെന്ന് അയ്യൂബി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പ്രതികരിച്ചു.

ആര്‍ഭാടജീവിതം നയിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നില്ലെന്ന് നാല് പ്രവിശ്യകളുടെ മിലിട്ടറി കമാന്‍ഡര്‍ കൂടിയായ അയ്യൂബി പറഞ്ഞു. മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗത്തിലാണ് ആഡംബരം ലഭ്യമാവുകയെന്നും അയ്യൂബി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ നേതാവ്, സൈനിക മേധാവി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ നാലു പതിറ്റാണ്ടോളം അഫ്ഗാനില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ദോസ്തം. എന്നാല്‍ താലിബാന്‍ അഫ്ഗാന്‍ കീഴ്‌പ്പെടുത്തിയതിനു പിന്നാലെ 67-കാരനായ ദോസ്തം ഉസ്‌ബെക്കിസ്താനിലേക്ക് കടക്കുകയായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..