സബീയുള്ള മുജാഹിദ് | Photo:AFP
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിനെതിരേ താലിബാന്‍. ചാവേര്‍ ആക്രമണ പദ്ധതി തകര്‍ക്കാനുള്ള അമേരിക്കയുടെ നീക്കം തങ്ങളെ അറിയിക്കേണ്ടതായിരുന്നു. മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ അമേരിക്ക നടത്തിയത് നിയമപരമായി ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് താലിബാന്‍ വക്താവ് സബീയുള്ള മുജാഹിദ് പറഞ്ഞു.
ചാവേറിനെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തില്‍ ഏഴ്‌പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റെന്നും താലിബാന്‍ ആരോപിക്കുന്നു. ഒരു ചാവേര്‍ ഭീഷണി അഫ്ഗാനിസ്താനില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കില്‍ അത് ആദ്യം അറിയിക്കേണ്ടത് തങ്ങളേയാണെന്ന് ചൈനീസ് മാധ്യമമായ സി.ജി.ടി.എന്നിന് എഴുതി നല്‍കിയ പ്രസ്താവനയില്‍ താലിബാന്‍ വക്താവ് അറിയിച്ചു.
അതേസമയം അമേരിക്കന്‍ സൈന്യം പിന്‍വാങ്ങലിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് കാബൂള്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ചാവേര്‍ സ്‌ഫോടനത്തിന് തയ്യാറെടുപ്പ് നടന്നതെന്ന് പെന്റഗണ്‍ വക്താവ് പ്രതികരിച്ചു. പ്രദേശവാസികളായ പൗരന്‍മാര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചോയെന്ന് പരിശോധിച്ചുവരികയാണെന്നും അമേരിക്ക വ്യക്തമാക്കി.
Content Highlights: taliban condemns America`s drone attack


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..