ഹെബതുള്ള അഖുൻസാദ | Photo: Reuters
കാബൂള്‍: മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബതുള്ള അഖുന്‍സാദ. കാണ്ഡഹാറിലെ ജാമിയ ദാരുല്‍ അലൂം ഹക്കീമിയ മതപഠന സ്‌കൂളില്‍ അഖുന്‍സാദ ഞായറാഴ്ച സന്ദര്‍ശനം നടത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
താലിബാന്റെ പരമോന്നത നേതാവെന്ന് അറിയപ്പെടുന്ന ഹൈബത്തുള്ള അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയിട്ടും ഒരുവേദിയിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മരണപ്പെട്ടുവെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈബത്തുള്ളയുടെ രംഗപ്രവേശം.
2016ലാണ് താലിബാന്റെ പരമോന്നത നേതാവായി ഹൈബത്തുള്ളയ്ക്ക് അധികാരം ലഭിച്ചത്. താലിബാന്റെ രാഷ്ട്രീയ, മത, സൈനിക വിഭാത്തിന്റെ പരമാധികാരം ഹൈബതുള്ള അഖുന്‍സാദയ്ക്കാണ്.
അതേസമയം പൊതുപരിപാടികളില്‍ പങ്കെടുത്തില്ലെങ്കിലും അഖുന്‍സാദ താലിബാന്റെ പ്രവര്‍ത്തനങ്ങളിലും ചര്‍ച്ചകളിലും സജീവമാണെന്നാണ് മറ്റ് താലിബാന്‍ വക്താക്കള്‍ പ്രതികരിക്കുന്നത്.
താലിബാന്റെ മുന്‍ നേതാവായ മുല്ല ഒമറിന്റെ മരണവിവരം വര്‍ഷങ്ങളോളം താലിബാന്‍ പുറത്തുവിട്ടിരുന്നില്ല. ഇക്കാരണം കൊണ്ടുകൂടിയാണ് ഹൈബതുള്ള അഖുന്‍സാദ മരണപ്പെട്ടിട്ടുണ്ടാവാം എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നത്.
Content Highlights: Taliban Chief Haibatullah Akhundzada Makes Public Appearance


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..