വേണ്ടിവന്നാല്‍ തായ്‌വാനില്‍ ബലം പ്രയോഗിക്കുമെന്ന് ഷി; പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മറുപടി


ബെയ്ജിങ്ങില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു ഷിയുടെ പരാമര്‍ശം

ഷി ജിൻപിങ്‌ | AP

ബെയ്ജിങ്: തയ്‌വാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചൈനയിലെ ജനങ്ങളാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ബലംപ്രയോഗിക്കാനുള്ള അവകാശത്തെ ചൈന ഒരിക്കലും ഉപേക്ഷിക്കില്ല. എന്നിരുന്നാലും സമാധാനപരമായി തീര്‍പ്പിലെത്താനാണ് ബെയ്ജിങ് ആഗ്രഹിക്കുന്നതെന്നും ഷി കൂട്ടിച്ചേര്‍ത്തു.

പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലുകളെയും തയ്‌വാന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന വളരെ ചെറിയ സംഘത്തിനു നേര്‍ക്കും മാത്രമേ ആവശ്യമാകുന്ന പക്ഷം ബലപ്രയോഗം നടത്തുകയുള്ളൂവെന്നും ഷി പറഞ്ഞു.



ബെയ്ജിങ്ങില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു ഷിയുടെ പരാമര്‍ശം. തയ്‌വാനിലെ ജനങ്ങളെ എല്ലായ്‌പ്പോഴും കരുതലോടെയും ബഹുമാനത്തോടെയുമാണ് ചൈന പരിഗണിച്ചിട്ടുള്ളത്. തയ്‌വാനുമായുള്ള സാമ്പത്തിക-സാംസ്‌കാരിക വിനിമയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ഷി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഷിയുടെ പ്രസ്താവനയ്ക്ക് രൂക്ഷമായ മറുപടിയുമായി തയ്‌വാന്‍ രംഗത്തെത്തി. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വാതന്ത്ര്യവുമായോ ജനാധിപത്യവുമായോ ബന്ധപ്പെട്ട ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നുമായിരുന്നു തയ്വാന്റെ പ്രതികരണം.

യു.എസിലെ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ഓഗസ്റ്റില്‍ തയ്‌വാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും തയ്‌വാനും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ കലശലായത്. തയ്‌വാന്‍ തീരത്ത് ചൈന സൈനികനീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇവ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും താരതമ്യേന കുറഞ്ഞരീതിയിലാണുള്ളത്.

Content Highlights: taiwan issue xi jin ping claim responce 20th party congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented