ടെലിവിഷനിലൂടെ ഫലങ്ങൾ അറിയുന്ന റിപ്പബ്ലിക്കൻ അനുകൂലികൾ | ഫോട്ടോ : AFP
വാഷിങ്ടൺ: ഡെമോക്രാറ്റിക് പക്ഷത്തേക്കും റിപ്പബ്ലിക്കന്‍ പക്ഷത്തേക്കും മാറി മാറി ചാഞ്ചാടാന്‍ സാധ്യതയുള്ള ഒരു ഡസനോളം സംസ്ഥാനങ്ങളാണ് യുസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമാവുന്നത്. വിജയിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നല്‍കുന്നതില്‍ ഈ 12 സംസ്ഥാനങ്ങളാണ് നിര്‍ണ്ണായക പങ്കുവഹിക്കുന്നത്. പ്രത്യേകിച്ച് 29 വോട്ടുകളുള്ള ഫ്ലോറിഡയും 38 ഇലക്ഠറൽ വോട്ടുകളുള്ള ടെക്സസും തിരഞ്ഞെടുപ്പില്‍ നിർണ്ണായകമാകും.
കൂടുതല്‍ വോട്ടു നേടുന്ന പാര്‍ട്ടിക്ക് ആ സ്റ്റേറ്റിലെ മൊത്തം ഇലക്ടറല്‍ വോട്ടും ലഭിക്കുന്ന രീതിയാണ് യുഎസ് (മെയ്ന്‍സ, നെബ്രാസ്‌ക സ്റ്റേറ്റുകളില്‍ ഒഴികെ) തിരഞ്ഞെടുപ്പിൽ ഉള്ളത്. ഉദാഹരണമായി, ഫ്‌ളോറിഡ സംസ്ഥാനത്ത് 29 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. അവിടെ മുന്നിലെത്തുന്ന പാര്‍ട്ടിക്ക് 29 ഇലക്ടറല്‍ വോട്ടുകളും നേടാനാകും. അതിനാലാണ് ചാഞ്ചാടുന്ന സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുന്നതും.
ഫ്‌ലോറിഡ-29
നോര്‍ത്ത് കരോലിന- 15
ന്യൂഹാംഷൈര്‍- 4
ഒഹിയോ- 18
മിഷിഗണ്‍- 16
പെന്‍സില്‍വാനിയ- 20
ടെക്‌സാസ്- 38
വിസ്‌കോണിന്‍- 10
മിന്നസോട്ട-10
അരിസോണ-11
നെവാഡ-6
ലോവ-6
എന്നിങ്ങനെ പോകുന്നു ഈ സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകളുടെ എണ്ണം. ഈ സ്വിങ് സ്‌റ്റേറ്റുകള്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് അതു കൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ നിർണ്ണായകമാകും.
ഇത്രയും കാലം സ്വിങ് സ്റ്റേറ്റുകള്‍ക്കൊപ്പം പോകാതെ റിപ്പബ്ലിക്കന്‍സിനൊപ്പം നിന്ന ടെക്‌സസില്‍ ഇത്തവണ കാറ്റ് നേരിയ തോതില്‍ ഡമോക്രാറ്റുകള്‍ക്ക് അനുകൂലമായാണ് വീശുന്നത്. വളരെ നേരിയ ശതമാനത്തില്‍ പോലും ഡെമോക്രാറ്റ് വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ 38 ഇലക്ടറല്‍ വോട്ടും അവര്‍ക്കു സ്വന്തമാകും.
contenet highlights: US president election Swing states
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..