41-കാരനെ കണ്ടെത്തിയ അപ്പാർട്ട്‌മെന്റിലേക്ക് പോലീസ് എത്തുന്നു |ഫോട്ടോ:AFP
സ്റ്റോക്ഹാം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിന്റെ തെക്ക് ഭാഗത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ 70-കാരി തന്റെ 41 വയസ്സുള്ള മകനെ 28 വര്‍ഷമായി പൂട്ടിയിട്ടതായി കണ്ടെത്തി. ശാരീരിക ഉപദ്രവമടക്കം മകന് നേരെ ഈ സത്രീ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
13 ാം വയസ്സിലാണ് മകനെ ഈ രിതിയില്‍ പൂട്ടിയിട്ടത്. ഒരു ബന്ധുവാണ് ഇത്തരത്തില്‍ സ്ത്രീ മകനെ തടങ്കലിലാക്കിയത് കണ്ടെത്തി അധികൃതരെ വിവരം അറിയിച്ചതെന്ന് ഒരു സ്വീഡിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീയെ അസുഖം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാക്കിയ സമയത്താണ് ബന്ധു ഇവരുടെ വീട്ടിലെത്തിയത്. 'വീടിന്റെ പ്രധാന കവാടം തുറന്നിട്ട നിലയിലായിരുന്നു. അകത്ത് കയറിയപ്പോള്‍ മൂത്രവും അഴുക്കും പൊടിയും നിറഞ്ഞിട്ടുണ്ടായിരുന്നു. പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചിരുന്നു. ശബ്ദം കേട്ട് അടുക്കളയുടെ ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ ഒരാള്‍ പുതപ്പിനും തലയിണക്ക് ഇടയിലുമായി ചുരുണ്ടുകൂടി കിടക്കുന്നു. വായില്‍ പല്ലുകളൊന്നുമില്ല. കാലില്‍ ഒരു വലിയ വ്രണമുണ്ട്, അവ്യക്തമായിട്ടാണ് സംസാരിച്ചത്' ബന്ധുവായ സ്ത്രീ വിവരിച്ചു.
നിലവില്‍ ഇയാള്‍ ആശുപത്രിയിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. മറ്റു വിവരങ്ങള്‍ പോലീസ് പരസ്യമാക്കിയിട്ടില്ല.
Content Highlights: Swedish woman suspected of locking up son for 28 years, witness says place smelled rotten
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..