മണിക്കൂറില്‍ 314 കിലോമീറ്റര്‍ വരെ വേഗം; വരുന്നു ഈ വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ്


Photo: https://twitter.com/arielrojasPH

ടോക്കിയോ: ലോകത്ത് ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈനാ കടലിൽ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. ഇത് ജപ്പാനെയും ചൈനയേയും ഫിലിപ്പീന്‍സിനേയും സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹിന്നനോര്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 257 കിലോമീറ്റര്‍ മുതല്‍ 314 കിലോമീറ്റര്‍ (160 മൈല്‍ മുതല്‍ 195 മൈല്‍ വരെ) വേഗം കൈവരിക്കാന്‍ സാധിക്കും. ചൈനയുടെ കിഴക്കൻ തീരങ്ങൾ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

യു.എസ്.എയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഹിന്നനോർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 15 മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നിലവിൽ ജപ്പാനിലെ ഒകിനാവയിൽ നിന്ന് 230 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് ജപ്പാൻ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുമെന്നാണ് കരുതുന്നതെന്ന് മുന്നറിയിപ്പ് വിഭാഗം അറിയിച്ചു.

അതേസമയം അറ്റ്ലാന്റിക്ക് സമുദ്രത്തിലെ സ്ഥിതി വളരെ ശാന്തമാണണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 25 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓഗസ്റ്റിൽ കൊടുങ്കാറ്റ് ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. വരും ദിവസങ്ങളിൽ കാറ്റ് ശക്തി കുറഞ്ഞ് ക്ഷയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Content Highlights: Strongest Global Storm Of 2022 Moving At 160 Miles Per Hour Now


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented