ബ്യൂണസ് ഐറിസ്: അര്‍ജന്റീനിയന്‍ മൂന്നാം ഡിവിഷന്‍ ലീഗില്‍ യുവെന്റ്യുഡ് ഉനിഡയും ഡിഫന്‍സോറെസ് ഡി ബെല്‍ഗ്രാനോയും തമ്മിലുള്ള മത്സരം നടക്കുന്നു. ആവേശം നിറഞ്ഞ മത്സരത്തില്‍ താരമായി മാറിയത് ഒരു തെരുവ് നായയാണ്. ഗോളെന്നുറച്ച് പോസ്റ്റിലേക്ക് എത്തിയ പന്ത്‌ അപ്രതീക്ഷിതമായി പ്രതിരോധിച്ചാണ്‌ തെരുവ് നായ താരമായത്. 

ഡിഫന്‍സോറെസ് ഗോള്‍കീപ്പര്‍ കാണിച്ച അബദ്ധത്തെ തുടര്‍ന്ന് ഉറപ്പായും വഴങ്ങേണ്ട ഗോള്‍ അങ്ങനെ നായ സേവ് ചെയ്തു.

മൂന്ന് ഗോളിന് പിന്നില്‍ നില്‍ക്കുകയായിരുന്ന തന്റെ ടീമിന്റെ മുന്നേറ്റനിരക്ക് പന്ത് എത്തിച്ചുകൊടുക്കാനുള്ള വ്യഗ്രതയ്ക്കിടയിലാണ്‌ ഡിഫന്‍സോറെസ് ഗോള്‍കീപ്പര്‍ക്ക് അമളി പറ്റിയത്. 

തന്റെ കൈയിലെത്തിയ പന്ത് ഗോള്‍കീപ്പര്‍ നീട്ടി അടിക്കാന്‍ നോക്കിയെങ്കിലും സമീപത്തുണ്ടായിരുന്ന എതിര്‍ടീം താരം കാല്‍വെച്ച് തടുത്തു. ഈ പന്ത് നേരെ പോസ്റ്റിലേക്ക് നീങ്ങിയെങ്കിലും ഗോള്‍ ലൈന്‍ കടക്കുന്നതിന് തൊട്ടുമുമ്പ് ഒരു തെരുവ് നായ പോസ്റ്റിന് മുന്നിലൂടെ ഓടികടന്നപ്പോള്‍ തട്ടിത്തെറിച്ചു, അങ്ങനെ ഗോള്‍ ഒഴിവായി. . സംഭവത്തിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നായയും വൈറലായി.

Content Highlights: Stray Dog,Argentinian Goalkeeper