Photo: Screengrab from Twitter video/ twitter.com/Andytwit123
സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്‌നി ഹാര്‍ബര്‍ ബ്രിഡ്ജില്‍ അമിത വേഗത്തിലെത്തിയ കാര്‍ വാനില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് തീപിടിച്ചതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പ്രാദേശിക സമയം രാവിലെ 7.06നാണ് അപകടം നടന്നതെന്നും അപകടത്തില്‍പ്പെട്ട എസ്‌യുവി മോഷ്ടിക്കപ്പെട്ടതാണെന്നും ഓസ്ട്രേലിയന്‍ പോലീസ് പറഞ്ഞു. അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പാണ് കാര്‍ മോഷ്ടിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാനിനും എസ്‌യുവിക്കും പുറമേ അപകടത്തില്‍ മറ്റൊരു കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് സിഡ്‌നി ഹാര്‍ബര്‍ ബ്രിഡ്ജില്‍ ഉണ്ടായത്.
തലകീഴായി മറിഞ്ഞതിനേ തുടര്‍ന്ന് തീപിടിച്ച എസ്‌യുവിയില്‍ കുടങ്ങിയ ഡ്രൈവറെ പിന്നീട് പുറത്തെടുത്തു. വാനിന്റെ ഡ്രൈവറേയും അഗ്നിരക്ഷാ സേന രക്ഷപെടുത്തി. എസ്‌യുവി ഡ്രൈവറുടെ നില ഗുരുതരമാണ്. പോലീസ് കസ്റ്റഡില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍.
Content Highlights: Stolen SUV Crashes Into Van At High Speed On Sydney Harbour Bridge, Bursts Into Flames
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..