ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കുംതിരക്കും; 59 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക് |VIDEO


പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

ഹാലോവീൻ ആഘോഷം നടന്നയിടത്തുനിന്നുള്ള ദൃശ്യങ്ങൾ | Photo: AFP

സോള്‍: ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കും തിരക്കും. 59 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം. 150-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തെത്തി. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന.

ചുരുങ്ങിയത് അന്‍പതോളം പേര്‍ക്ക് ഹൃദയസ്തംഭനമുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പരിക്കേറ്റവരെ രക്ഷിക്കാന്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

സോളിലെ ഇതേവോന്‍ ജില്ലയിലാണ്‌ ദുരന്തമുണ്ടായത്. ശനിയാഴ്ച രാത്രി ആഘോഷത്തിന്റെ ഭാഗമായി ഏകദേശം ഒരുലക്ഷത്തോളം പേര്‍ ഇവിടെ ഒത്തുചേര്‍ന്നിരുന്നുവെന്നാണ് വിവരം.

നൂറുകണക്കിന് കടകളും വീതികുറഞ്ഞ തെരുവുകളും ഉള്ള മേഖലയാണിവിടമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതിനു ശേഷം വരുന്ന ആദ്യത്തെ ഹാലോവീന്‍ ആയതിനാലാണ് ഇത്രയധികം ആളുകള്‍ എത്തിച്ചേര്‍ന്നതെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനത്തില്‍നിന്ന് | Photo: AP

അര്‍ധരാത്രിക്ക് (ദക്ഷിണ കൊറിയന്‍ സമയം) തൊട്ടുമുന്‍പാണ് ഒരു ഹോട്ടലിന് സമീപം നിരവധിയാളുകള്‍ ബോധരഹിതരായി വീണതെന്ന് ദ കൊറിയ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പതിനൊന്നരയോടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന വിവരം ലഭിച്ചതായി അഗ്നിരക്ഷാസേനാവൃത്തങ്ങളും അറിയിച്ചു. സാധാരണക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു. 140-ല്‍ പരം ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

Content Highlights: stampede in south korea during halloween festivities


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented