അന്തര്‍വാഹിനി കരാറില്‍നിന്ന് പിന്മാറി; ഓസ്‌ട്രേലിയ പിന്നില്‍നിന്ന് കുത്തിയെന്ന് ഫ്രാന്‍സ്


അമേരിക്കയും തങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വലിയ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ജാൻ യീവ്‌സ് ലെ ഡ്രിയാൻ | ചിത്രം: AFP

പാരീസ്: ഫ്രാന്‍സുമായുള്ള വമ്പന്‍ അന്തര്‍വാഹിനി കരാര്‍ റദ്ദാക്കാനുള്ള ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത തീരുമാനത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് ഫ്രാന്‍സ്. ഓസ്‌ട്രേലിയയുടെ ഈ നീക്കം തികഞ്ഞ വിശ്വാസവഞ്ചനയാണെന്ന് ഫ്രാന്‍സ് ആരോപിച്ചു. അമേരിക്കന്‍ ആണവ അന്തര്‍വാഹിനികളില്‍ കണ്ണുവച്ചാണ് ഓസ്‌ട്രേലിയ കരാറില്‍നിന്ന് പിന്മാറിയത്.

'ഇത് ഞങ്ങള്‍ക്ക് ശരിക്കും പുറകില്‍ നിന്നുള്ള കുത്താണ്. ഞങ്ങള്‍ ഓസ്‌ട്രേലിയയുമായി വിശ്വാസ ബന്ധം സ്ഥാപിച്ചു എന്നാല്‍ വിശ്വാസവഞ്ചനയാണ് അവര്‍ കാണിച്ചത്' - ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജാന്‍ യീവ്‌സ് ലെ ഡ്രിയാന്‍ ഫ്രാന്‍സ് ഇന്‍ഫോ റേഡിയോയോട് പറഞ്ഞു.

ഏകപക്ഷീയവും അപ്രതീക്ഷിതവുമായ ഈ തീരുമാനം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അനുസ്മരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്രംമ്പ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ യൂറോപ്പിനെ പ്രവചനാതീതമായ തീരുമാനങ്ങളെടുത്ത് പ്രകോപിപ്പിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്രാന്‍സിന്റെ ഭാഗിക ഉടമസ്ഥതയിലുള്ളതാണ് നേവല്‍ ഗ്രൂപ്പ്. ഫ്രാന്‍സിന്റെ ബാരാക്കുഡ ആണവോര്‍ജ്ജ അന്തര്‍വാഹിനികളുടെ മാതൃകയില്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിന്റെ നേവല്‍ ഗ്രൂപ്പിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഏകദേശം 31 ബില്യണ്‍ യൂറോ ആയിരുന്നു കരാര്‍ തുക. 2016ല്‍ ആയിരുന്നു ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കുന്നത്.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയയിലെയും ബ്രിട്ടനിലെയും പ്രധാനമന്ത്രിമാരും ബുധനാഴ്ച ഒരു പുതിയ പ്രതിരോധ ഉടമ്പടി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രകാരം ഓസ്‌ട്രേലിയയ്ക്ക് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍വാഹിനി ലഭിക്കും. ഇത് വളരെ കുറച്ച് അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു അപൂര്‍വ്വ അന്തര്‍വാഹിനിയാണ്.

ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിക്കുന്ന ചൈനയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഈ നീക്കം അടിവരയിടുന്നു. ഇവിടെ ന്യൂ കാലിഡോണിയ, ഫ്രഞ്ച് പോളിനേഷ്യ എന്നീ ഫ്രാന്‍സിന്റെ പ്രദേശങ്ങളിലെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫ്രാന്‍സും ശ്രമിക്കുകയാണ്.

ഫ്രാന്‍സിന്റെ നാവിക യാര്‍ഡുകള്‍ക്ക് ലഭിക്കുന്ന 'നൂറ്റാണ്ടിന്റെ കരാര്‍' എന്ന് ഒരിക്കല്‍ ലെ ഡ്രിയാന്‍ വിശേഷിപ്പിച്ചിരുന്നു. അമേരിക്ക ഫ്രാന്‍സിനെ 'കബളിപ്പിച്ചോ' എന്ന ചോദ്യത്തിന് 'നിങ്ങളുടെ വിശകലനം ഏറെക്കുറെ ശരിയാണ്.' എന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മറുപടി നല്‍കിയത്.

'ഞങ്ങള്‍ ഈയിടെ അമേരിക്കയുമായി ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിക്കുന്ന ചൈനയുടെ സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു അതിനിടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.' ലെ ഡ്രിയാന്‍ പറഞ്ഞു, അമേരിക്കയും തങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വലിയ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. ഞങ്ങള്‍ക്ക് ഓസ്‌ട്രേലിയയുമായി കരാറുകളുണ്ട്, അവയില്‍ നിന്ന് എങ്ങനെ പിന്‍വലിയാനാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് തങ്ങളോട് പറയേണ്ട ബാധ്യത ഓസ്ട്രേലിയയ്ക്കുണ്ട്,' ജാന്‍ യീവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു.

Content Highlights: Stab in the back; France slams Australia as they scraps submarine deal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented