ഗോതാബയ രാജപക്സെ |ഫോട്ടോ:AP
കൊളംബോ: ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ ഒടുവില്‍ രാജിവെച്ചു. ഇ-മെയിലിലൂടെയാണ് രാജിക്കത്ത് ഗോതാബായ അയച്ചു നല്‍കിയതെന്ന് ശ്രീലങ്കന്‍ സ്പീക്കറുടെ വക്താവ് അറിയിച്ചു. അതേ സമയം കത്തിന്റെ നിയമസാധുത പരിഗണിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധുത പരിശോധിക്കുന്നതിനായി കത്ത് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറലിന് കൈമാറിയിട്ടുണ്ട്.
മാലിദ്വീപ് സ്പീക്കറും മുന്‍ പ്രസഡന്റുമായ മുഹമ്മദ് നഷീദും ഗോതാബയ രാജപക്സെ രാജിവെച്ചതായി അറിയിച്ചിട്ടുണ്ട്.
ഗോതാബയ രാജപക്സെ മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലെത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സൗദി അറേബ്യന്‍ വിമാനത്തില്‍ ഇന്ന് വൈകീട്ടാണ് ഗോതബായ സിംഗപ്പൂരില്‍ ഇറങ്ങിയത്. സ്വകാര്യ സന്ദര്‍ശനത്തിനാണ് ഗോതബായയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഗോതബായ രാജ്യത്ത് അഭയം തേടിയിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നല്‍കില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ജനങ്ങള്‍ ഔദ്യോഗിക വസതി വളഞ്ഞതിന് പിന്നാലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയ ഗോതാബയ രണ്ടു ദിവസം മുമ്പാണ് മാലിദ്വീപിലേക്ക് കടന്നത്. അവിടെ ഒരു ദിവസം തങ്ങയി ശേഷമാണ് അദ്ദേഹം ഇന്ന് സിംഗപ്പൂരിലേക്ക് പോയത്. ഇവിടെ നിന്ന് സൗദിയിലേക്ക് തിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കില് ഇതിന് സ്ഥിരീകരണമില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..