പ്രതീകാത്മക ചിത്രം | Photo: Ishara S. KODIKARA / AFP
കൊളമ്പോ: ശ്രീലങ്കയില്‍ ഒറ്റ ദിവസം പെട്രോള്‍ വിലയില്‍ ലീറ്ററിന് 77 രൂപ (ശ്രീലങ്കന്‍ രൂപ)യുടെയും ഡീസലിന് 55 രൂപയുടെയും വര്‍ധന. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രാദേശിക ഉപകമ്പനിയായ ലങ്ക ഐഒസി ഇന്ധനവില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ശ്രീലങ്കയിലെ പൊതുമേഖലാ എണ്ണ-വാതക സ്ഥാപനമായ സിലോണ്‍ പെട്രോളിയം വില വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും യഥാക്രമം 50 രൂപയും 75 രൂപയും ഐഒസി വര്‍ധിപ്പിച്ചിരുന്നു.
വിലവര്‍ധനവോടെ ഒക്ടെയ്ന്‍ 92 പെട്രോളിന്റെ വില 43.5 ശതമാനം വര്‍ധിച്ച് ലിറ്ററിന് 254 രൂപയായി. ഡീസല്‍ വില 45.5 ശതമാനം ഉയര്‍ന്ന് 176 രൂപയായി. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്റെ പുതിക്കിയ പെട്രോള്‍ വില ലങ്ക ഐഒസിയുടേതിന് തുല്യമാണ്, അതേസമയം ഡീസലിന് ലങ്ക ഐഒസി വിലയേക്കാള്‍ 38 രൂപ കുറവാണ്.
ഫ്‌ളെക്‌സിബിള്‍ എക്‌സ്‌ചേഞ്ച് റേറ്റ് പ്രഖ്യാപിക്കാനുള്ള ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന വില വര്‍ദ്ധന. ഇതിനേ തുടര്‍ന്ന് വ്യാഴാഴ്ചയോടെ ശ്രീലങ്കന്‍ രൂപയുടെ മൂല്യം 30 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.
Content Highlights: Sri Lanka's state-run oil and gas entity raises fuel prices
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..