Representational Image | Photo: AP
കൊളംബോ: ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക. ഭരണത്തിലുള്ള പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധാക്കാനുള്ള ശുപാർശ മുന്നോട്ടുവെച്ചത്.
ഗോവധം നിരോധിക്കാനുള്ള ശുപാർശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്സ പാർട്ടി പാർലമെന്ററി സംഘവുമായി ചർച്ച ചെയ്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറാനൊരുങ്ങുകയാണ് രാജ്പക്സ എന്നാണ് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിക്കുന്നത്.
ഗോവധത്തിന് നിരോധനമേർപ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസമുണ്ടാവില്ല. അതേസമയം തീരുമാനം സംബന്ധിച്ച് അന്തിമതാരുമാനം കൈക്കൊണ്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യോഗികവൃത്തങ്ങൾ പ്രതികരിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..