കൊളമ്പോ: മാലദ്വീപും ശ്രീലങ്കയും റൂബെല്ലാ മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. തെക്ക് - കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രണ്ട് രാജ്യങ്ങളാണിതെന്നും ലോകാരോഗ്യ സംഘടയുടെ ശ്രീലങ്ക ഘടകം പ്രസ്താവനയില്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ മീസീല്‍സ്, റൂബെല്ല നിര്‍മാര്‍ജനത്തിന്റെ സ്ഥിതി വിലയിരുത്തുന്ന കമ്മീഷന്റെ അഞ്ചാമത് യോഗത്തിലാണ് ഇരുരാജ്യങ്ങളും മീസീല്‍സ്, റൂബെല്ല മുക്തമായതായി പ്രഖ്യാപിച്ചത്. എപ്പിഡമിയോളജി, വൈറോളജി, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ 11 സ്വതന്ത്ര അന്താരാഷ്ട്ര വിദഗ്ധര്‍ അടങ്ങുന്നതാണ് കമ്മീഷന്‍.
മൂന്നു വര്‍ഷത്തിലധികമായി രോഗം പടരുന്നില്ലെന്ന് സ്ഥീരീകരിക്കുമ്പോഴാണ് ഒരു രാജ്യം മീസീല്‍സ്, റൂബെല്ല നിര്‍മാര്‍ജനം ചെയ്തതായി പ്രഖ്യാപിക്കപ്പെടുക. ഇക്കാര്യത്തില്‍ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുണ്ടാകും.
ഇന്ത്യ, ബംഗ്ലാദേശ്, ഇന്ത്യോനീഷ്യ, തായ്‌ലന്‍ഡ് അടക്കം 11 രാജ്യങ്ങളാണ് ലോകാരോഗ്യ സംഘടയുടെ തെക്ക് - കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ വരുന്നത്.
Content Highlights: Sri Lanka, Maldives eliminate measles, rubella in South-East Asia region : WHO
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..