Photo: AFP
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ലഭ്യമല്ലെന്നും ജനങ്ങൾ പമ്പുകൾക്ക് മുമ്പിൽ വരി നിൽക്കേണ്ടതില്ലെന്നും ശ്രീലങ്കൻ സർക്കാർ. പെട്രോൾ വാങ്ങാന്‍ ആവശ്യമായ വിദേശനാണ്യം തങ്ങളുടെ പക്കലില്ലെന്നാണ് ശ്രീലങ്കൻ ഇടക്കാല സർക്കാർ വ്യക്തമാക്കിയത്. രാജ്യത്ത് ഡീസല്‍ ശേഖരമുണ്ട്. എന്നാല്‍, അവശേഷിക്കുന്ന പെട്രോള്‍ ആംബുലന്‍സുകള്‍ അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
പെട്രോളുമായി ഒരു കപ്പൽ തീരത്തുണ്ട്. എന്നാൽ അത് വാങ്ങാൻ ആവശ്യമായ വിദേശനാണ്യം കൈവശമില്ലെന്ന് ഊര്‍ജമന്ത്രി കാഞ്ചന വിജേശേഖര പാർലമെന്റിൽ വ്യക്തമാക്കി. ഇന്നല്ലെങ്കിൽ നാളെ കപ്പലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ വിതരണക്കാരിൽ നിന്ന് നേരത്തെ 53 മില്യൺ ഡോളറിന്റെ പെട്രോൾ കടം വാങ്ങിയിട്ടുണ്ട്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ലോക ബാങ്ക് നൽകി വരുന്ന 160 മില്യൺ ഡോളറിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം ബുധനാഴ്ച പാര്‍ലമെന്റിനെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരാനിരിക്കുന്ന മാസങ്ങൾ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രയാസമേറിയ മാസങ്ങളായിരിക്കും. എല്ലാവരും ത്യാഗങ്ങളും വീട്ടു വീഴ്ചകളും ചെയ്യാൻ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിക്രമസിംഗെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്ത് ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: Sri Lanka Can’t Find Cash to Pay Even One Ship for Petrol
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..