ഫയൽ ഫോട്ടോ | AFP
കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍വിരുദ്ധ സമരം ഞായറാഴ്ച നൂറുദിവസം പൂര്‍ത്തിയാക്കി. തലസ്ഥാനമായ കൊളംബോയിലെ ഗാള്‍ ഫേസില്‍ ഏപ്രില്‍ ഒമ്പതിനാണ് രാജപക്‌സെ സര്‍ക്കാരിനെതിരേ ജനം സംഘടിച്ചത്.
മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നും ഗോതാബയ രാജപക്‌സെയെ പ്രസിഡന്റ് സ്ഥനത്തുനിന്നും പുറത്താക്കിയിട്ടും സമരക്കാര്‍ പിന്മാറിയിട്ടില്ല. ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ റനില്‍ വക്രമസിംഗെയ്‌ക്കെതിരേയാണ് ഇപ്പോള്‍ ജനരോഷം ശക്തമായിട്ടുള്ളത്. ''ഇത് സ്വാതന്ത്ര്യസമരമാണ്. ജനാധിപത്യവിരുദ്ധനായ ഒരു പ്രസിഡന്റിനെ ജനങ്ങള്‍ വീട്ടില്‍പറഞ്ഞയച്ചു. രാഷ്ട്രീയ സംവിധാനത്തിന്റെ സമൂലമാറ്റമാണ് ലക്ഷ്യം'' - ജനകീയ പ്രസ്ഥാനത്തിലെ പ്രധാനിയായ ഫാദര്‍ ജീവന്ത പെയ്രിസ് പറഞ്ഞു. നൂറുദിവസം പിന്നിട്ട സമരം എല്ലായ്പ്പോഴും സമാധാനപരമായിരുന്നില്ല. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച സമരക്കാര്‍ പ്രസിഡന്റിന്റെ വസതിയും കാര്യാലയവും കൈയേറി. പ്രധാനമന്ത്രിയുടെ സ്വകാര്യവസതിക്ക് ചിലര്‍ തീയിട്ടത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ സംഘടനകളുടെയോ നേതൃത്വമില്ലാതെയാണ് ശ്രീലങ്കയില്‍ പ്രതിഷേധം രൂപപ്പെട്ടത്. ഗോതാബയയുടെ രാജിയാവശ്യപ്പെട്ടുള്ള സാമൂഹികമാധ്യമ പ്രചാരണം ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. പിന്നീട് പലഘട്ടങ്ങളിലായി പ്രതിപക്ഷ പാര്‍ട്ടികളും സെലിബ്രിറ്റികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ധനത്തിന് പാസ്
പൊതുജനങ്ങള്‍ക്കുള്ള ഇന്ധനവിതരണം പുനഃസ്ഥാപിക്കാനായി 'പാസ്' ഏര്‍പ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍. ഓരോ വാഹന ഉടമസ്ഥര്‍ക്കും ആഴ്ചയില്‍ നിശ്ചിതയളവ് ഇന്ധനം ഉറപ്പാക്കുന്നതാണ് സംവിധാനമെന്ന് ഊര്‍ജമന്ത്രി കാഞ്ചന വിജശേഖര പറഞ്ഞു. ശ്രീലങ്കയിലെ മുന്‍നിര ടെക് കമ്പനികളും ഐ.ടി. ആന്‍ഡ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് പാസ് സംവിധാനം വികസിപ്പിച്ചത്. ഇതിനായി സെയ്ലോണ്‍ പെട്രോളിയം കോര്‍പ്പറേഷനോ സര്‍ക്കാരിനോ ചെലവൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. അതേസമയം ഫെബ്രുവരിക്കുശേഷം ആദ്യമായി പെട്രോള്‍, ഡീസല്‍ വില 20 രൂപ വീതം കുറച്ചു.
Content Highlights: Sri Lanka protests 100 days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..