സ്പുട്‌നിക് 5 കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് റഷ്യ


പ്രതീകാത്മക ചിത്രം | Photo: AFP

മോസ്‌കോ: സ്പുട്നിക് 5 കോവിഡ് 19 വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ. പരീക്ഷണത്തിന്റെ ഭാഗമായ 18,794 പേരില്‍ 39 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും 28 ദിവസത്തിനുശേഷം പരീക്ഷണഫലം വിലയിരുത്തിയപ്പോള്‍ 91.4 ശതമാനവും 42 ദിവസത്തിനുശേഷം വിലയിരുത്തിയപ്പോള്‍ 95 ശതമാനവും ഫലപ്രദമാമെന്ന് കണ്ടെത്തിയതായി ആര്‍.ഡി.ഐ.എഫ്.(റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ്) തലവന്‍ പറഞ്ഞു.

പരീക്ഷണത്തിന്റെ ഭാഗമായി വാക്സിന്‍ എടുത്തവരില്‍ എട്ടു പേര്‍ക്കും മറ്റു മരുന്നുകള്‍ നല്‍കിയവരില്‍ 31 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയായ ശേഷമായിരിക്കും വാക്സിന്റെ കാര്യക്ഷമത അന്തിമമായി വിലയിരുത്തുക. ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കോവിഡ് 19 വാക്സിനാണ് സ്പുട്നിക് 5. റഷ്യന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ഗമേലയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്.

മൂന്നാംഘട്ട പരീക്ഷണത്തില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഗമേലയയിലെ വിദഗ്ധര്‍ നേരത്തെതന്നെ അവകാശപ്പെട്ടിരുന്നു. സ്പുട്നിക് 5 വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതോടെ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശക്തമായ ആയുധം ലഭിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പറഞ്ഞു.

റഷ്യയുടെ കോവിഡ് വാക്സിനെതിരെ വിമര്‍ശവുമായി അമേരിക്ക കഴിഞ്ഞ ഓഗസ്റ്റില്‍ രംഗത്തെത്തിയിരുന്നു. സുരക്ഷിതവും ഫലപ്രദവുമായ കോവിഡ് വാക്സിന്‍ അവതരിപ്പിക്കുക എന്നതാണ് വാക്സിന്‍ വികസനത്തില്‍ ഒന്നാമതെത്തുക എന്നതനെക്കാള്‍ പ്രധാനമെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് വാക്സിന്‍ വികസനത്തില്‍ റഷ്യയുടെ മുന്നേറ്റം ശ്രദ്ധയില്‍പ്പെട്ട വിദേശരാജ്യങ്ങള്‍ അടിസ്ഥാനരഹിതമായ സംശയങ്ങള്‍ ഉന്നയിക്കുകയാണെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. സ്പുട്നിക് 5 വാക്സിന്‍ ഫൈസര്‍, മോഡേണ എന്നിവ വികസിപ്പിച്ച വാക്സിനുകളെക്കാല്‍ വിലക്കുറവായിരിക്കുമെന്നും റഷ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Content Highlights: Sputnik V COVID 19 vaccine 95 % effective - says Russia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented